Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2016 8:29 PM IST Updated On
date_range 10 Aug 2016 8:29 PM ISTഒന്നരനൂറ്റാണ്ട് പഴക്കമുള്ള വഴിയടച്ച് റെയില്‍വേ; ദുരിതംപേറി നാട്ടുകാര്‍
text_fieldsbookmark_border
വര്‍ക്കല: 150ലധികം വര്‍ഷം പഴക്കമുള്ള വഴിയടച്ച് റെയില്‍വേ നാട്ടുകാരെ ദുരിതത്തിലാക്കി. ഇളപ്പില്‍ മുസ്ലിം ജമാഅത്തിന് മുന്നിലൂടെ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന ചെമ്മണ്‍പാതയാണ് റെയില്‍വേ അടച്ചത്. സുരക്ഷാകാരണം പറഞ്ഞാണ് പാതക്ക് കുറുകെ ഉരുക്ക് വേലികള്‍ സ്ഥാപിച്ചത്. എന്നാല്‍, ഒരു പ്രദേശത്തെ ഒറ്റപ്പെടുത്തുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. മസ്ജിദിലേക്കും അതിന് പിറകിലുള്ള പ്രദേശങ്ങളിലേക്കും പോകാനുള്ള ഏക മാര്‍ഗമാണ് ഈ പാത. പാതയുടെ 150 മീറ്റര്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി വര്‍ക്കല ബ്ളോക് പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാനിരുന്ന ദിവസം രാവിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി വഴി അടക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍നിന്ന് 15 മീറ്ററിലധികം മാറിയാണ് സ്വകാര്യവ്യക്തികളുടെ പുരയിടത്തിലൂടെ മസ്ജിദിലേക്കുള്ള വഴി. 150ഓളം കുടുംബങ്ങളാണ് ജമാഅത്തിലുള്ളത്. ഇപ്പോള്‍ ഇളപ്പില്‍ പാലത്തിന് സമീപത്തുകൂടിയുള്ളതും വെട്ടൂര്‍ വില്ളേജ് ഓഫിസിന് മുന്നിലൂടെയുള്ളതുമായ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ ഇടവഴി മാത്രമാണുള്ളത്. ഇത് അവസാനിക്കുന്നത് മസ്ജിദിന് മുന്നിലെ ട്രാക്കിന് എതിര്‍വശത്തെ കുന്നുകളിലാണ്. ഖബറടക്കത്തിന് ആംബുലന്‍സ് മാര്‍ഗം കുന്നിന്‍ മുകളിലത്തെിക്കുന്ന മൃതദേഹം അതീവ ജാഗ്രതയോടെ 200 മീറ്ററിലധികം തലച്ചുമടായി കൊണ്ടുവന്ന് രണ്ട് ഓടകളും റെയില്‍വേ ട്രാക്കും മറികടന്ന് വേണം മസ്ജിദിലത്തെിക്കാന്‍. ഇവിടെയാകട്ടെ റെയില്‍വേ ട്രാക്കുകളില്‍ ഇരുവശങ്ങളിലും കൊടുംവളവുകളാണ്. റെയില്‍വേ ലൈന്‍ ഇരട്ടിപ്പിച്ചതോടെയാണ് 10 മീറ്ററിലധികം വീതിയുണ്ടായിരുന്ന ചെമ്മണ്‍പാത മൂന്നുമീറ്ററായി ചുരുങ്ങിയത്. സമീപവാസികള്‍ ആംബുലന്‍സ് കടന്നുപോകുന്നതിനായി വസ്തു വിട്ടുനല്‍കുകയായിരുന്നു. വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരത്തിനത്തെുന്ന നൂറുകണക്കിനാളുകള്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം അരകിലോമീറ്റര്‍ നടന്നാണ് എത്തുന്നത്. സമീപവാസികള്‍ക്ക് ആശുപത്രിയിലത്തെിണമെങ്കിലും സമാനമായ അവസ്ഥയാണ്. റോഡ് നിര്‍മിക്കാനായി മുന്‍ എം.എല്‍.എ വര്‍ക്കല കഹാറിന്‍െറ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍, റെയില്‍വേയുടെ പിടിവാശിമൂലം ഇതൊന്നും നടപ്പായിട്ടില്ല. ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെടുന്നത് വഴിക്ക് കുറുകെ സ്ഥാപിച്ച ഉരുക്കുകുറ്റികള്‍ നീക്കണമെന്നാണ്. ജമാഅത്ത് ഭാരവാഹികളുടെ അപേക്ഷപ്രകാരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസുഫ്, വര്‍ക്കല കഹാര്‍, ഡോ. എ. സമ്പത്ത് എം.പി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെ ആവലാതി നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഇക്കാര്യം റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉറപ്പും നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story