Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2017 7:31 PM IST Updated On
date_range 26 Feb 2017 7:31 PM ISTസര്‍വേയില്‍ മുന്‍ഗണന നേരത്തേ ഗുണഭോക്തൃ പട്ടികയില്‍നിന്ന് തഴയപ്പെട്ടവര്‍ക്ക്
text_fieldsbookmark_border
മഞ്ചേരി: സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്കായി (ലൈഫ്) കുടുംബശ്രീ പ്രതിനിധികള്‍ നടത്തിയ സര്‍വേയില്‍ നേരത്തേ ഭവനപദ്ധതിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണന. ജനപ്രതിനിധികളുടെ സഹായത്തോടെയാണ് ഇത്തരം കുടുംബങ്ങളെ കണ്ടത്തെുന്നത്. പി.എം.എ.വൈ ഭവനപദ്ധതിയില്‍ രണ്ടുവര്‍ഷം മുമ്പ് പഞ്ചായത്തുകള്‍ തയാറാക്കിയ പട്ടികകളില്‍ 800 മുതല്‍ 1,300 വരെ കുടുംബങ്ങളാണുള്ളത്. ഇത് റദ്ദാക്കി 2011ലെ ജാതിസെന്‍സസ് പട്ടികയിലെ ഭവനരഹിതരെ പരിഗണിച്ചപ്പോള്‍ 60 മുതല്‍ 140 വരെ കുടുംബങ്ങളായി. പുറത്തായ കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് ഇപ്പോള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തുകയാണ്. അതോടൊപ്പം റവന്യൂ വകുപ്പ് വില്ളേജ് ഓഫിസുകളില്‍ 2011ല്‍ അപേക്ഷ സ്വീകരിച്ച് തയാറാക്കിയ പട്ടികയിലുള്ള ഭൂരഹിത കുടുംബങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. സ്ഥലമുണ്ടായിട്ടും വീടില്ലാത്ത അവശ, ദരിദ്ര വിഭാഗങ്ങളെ കണ്ടത്തൊനാണ് നിര്‍ദേശം. നഗരസഭകളില്‍ രണ്ടുമാസം മുമ്പാണ് പി.എം.എ.വൈ ഭവനപദ്ധതിക്ക് സമാനരീതിയില്‍ സര്‍വേ നടത്തിയത്. പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ക്ക് വഴിയൊരുക്കേണ്ടത് കുടുംബശ്രീയാണ്. പുറമ്പോക്കിലും ഓടകള്‍ക്കരികിലും പുഴയോരങ്ങളിലും ഷെഡ് വെച്ച് താമസിക്കുന്നവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. സംസ്ഥാനത്ത് ആറിടത്തായി 600 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ജില്ലകളില്‍ ലൈഫ് മിഷന്‍ രൂപവത്കരിക്കുന്നുണ്ട്. കുടുംബങ്ങളില്‍നിന്ന് നിശ്ചിത വാടക ഈടാക്കിയാണ് താമസിപ്പിക്കുക. തുക ലൈഫ് ജില്ലമിഷനാണ് കണക്കാക്കുക. ലൈഫ് മിഷന്‍ പഞ്ചായത്ത്, നഗരസഭ തലങ്ങളിലും രൂപവത്കരിക്കും. പുതിയ നിര്‍മാണരീതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കെട്ടിടഭാഗങ്ങള്‍ മറ്റെവിടെയങ്കിലും നിര്‍മിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുന്ന ഫ്രീ-ഫാബ്, പ്രീമാനുഫാക്ചറിങ് രീതി പരമാവധി ഉപയോഗപ്പെടുത്തും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബില്‍ഡിങ് മെറ്റീരിയല്‍ ആന്‍ഡ് ടെക്നോളജി പ്രമോഷന്‍ കൗണ്‍സിലിന്‍െറ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ നിര്‍മാണ യൂനിറ്റുകളുടെ സഹായവും പ്രയോജനപ്പെടുത്തും. കുടുംബശ്രീ വഴി നടക്കുന്ന തൊഴില്‍ പരിശീലന പദ്ധതികളില്‍ നൈപുണ്യം നേടിയവരെ ഉപയോഗപ്പെടുത്തും. ഇതിനായി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story