Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2015 7:40 PM IST Updated On
date_range 11 Dec 2015 7:40 PM ISTഅയ്യപ്പഭക്തര്‍ക്ക് ഉതകാതെ അച്ചന്‍കോവില്‍–ചിറ്റാര്‍ ഹൈവേ
text_fieldsbookmark_border
ചിറ്റാര്‍: ശബരിമലയുടെ അനുബന്ധപാതയാക്കി പണിത അച്ചന്‍കോവില്‍-ചിറ്റാര്‍ ഹൈവേ അയ്യപ്പഭക്തര്‍ക്ക് പ്രയോജനകരമായില്ല. അഞ്ചു വര്‍ഷം മുമ്പാണ് അച്ചന്‍കോവില്‍-ചിറ്റാര്‍ പാതയുടെ നിര്‍മാണം ആരംഭിച്ചത്. എലിയറക്കല്‍ മുതല്‍ അച്ചന്‍കോവില്‍ വരെയുളള രണ്ടു റീച്ചുകളുടെ നിര്‍മാണം നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന കോന്നി-തണ്ണിത്തോട്-ചിറ്റാര്‍ റോഡിന്‍െറ നിര്‍മാണം വനം വകുപ്പിന്‍െറ തടസ്സത്തെ തുടര്‍ന്ന് കൂത്താടിമണ്‍ നീലിപിലാവ് ഭാഗത്തെ നിര്‍മാണം വര്‍ഷങ്ങളോളം മുടങ്ങിയിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്തിന്‍െറ നിര്‍മാണവും പൂട്ടുകട്ടപാകി പൂര്‍ത്തിയാക്കി ഉദ്ഘാടനവും നടത്തിയിരുന്നു. വനത്തിലൂടെ കുത്തനെ ഇറക്കമുള്ള പാതയില്‍ പൂട്ടുകട്ട പാകിയത് അപകടക്കെണിയായതാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ മടിക്കുന്നത്. ഈഭാഗത്ത് പൂട്ടുകട്ടകള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിലെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, വനംവകുപ്പിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഭാഗത്ത് പൂട്ടുകട്ടകള്‍ പാകിയത്. എലിയറക്കല്‍ മുതല്‍ മണ്ണാറപ്പാറ വരെയുള്ള ഭാഗം കുണ്ടുംകുഴിയും കാരണം താറുമാറായിരിക്കുകയാണ്. അച്ചന്‍കോവില്‍നിന്നുവരുന്ന അയ്യപ്പഭക്തര്‍ മണ്ണാറപ്പാറ വഴി അലിമുക്ക് വഴിയാണ് പമ്പയിലത്തെുന്നത്. മണ്ണാറപ്പാറ കല്ളേലി റോഡിലെ വനത്തിലൂടെയുള്ള ഭാഗത്തു കാട്ടുമരങ്ങള്‍ ചാഞ്ഞുനില്‍ക്കുന്നതും റോഡിന് ആവശ്യത്തിന് വീതിയില്ലാതായതുമാണ് അയ്യപ്പഭക്തര്‍ ഈ പാത ഉപേക്ഷിക്കാന്‍ കാരണമായത്. ഈ പാതയിലൂടെ രാത്രിയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്നതിനാല്‍ പകല്‍ മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയൂ എന്നതും ഈ പാതക്ക് തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് റോഡ്റ നിര്‍മാണോദ്ഘാടനം നടത്തിയത് ഈ പാതയിലൂടെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടാന്‍ വേണ്ടിയായിരുന്നു. ഈ മണ്ഡലകാലത്ത് ഒരുവാഹനംപോലും ഈ പാതയിലൂടെ തിരിച്ചുവിട്ടിട്ടില്ല. ഇലവുങ്കലില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന സേഫ്സോണില്‍ ഈ പാതയും ഉള്‍പ്പെടുത്തും എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും നീലിപിലാവ് ഭാഗത്തെ അപകടകരമായ രീതിയില്‍ പൂട്ടുകട്ടപാകിയതിനാല്‍ ഈ റോഡ് സേഫ്സോണില്‍ ഉള്‍പ്പെടുത്താനാവില്ളെന്ന് മോട്ടോര്‍വാഹനവകുപ്പ് നിലപാടെടുത്തു. ധാരാളം അയ്യപ്പഭക്തരാണ് കാല്‍നടയായി ഈ പാതയിലൂടെ കടന്നുപോകുന്നത് മകരവിളക്ക് വേളകളില്‍ കാല്‍നടയായി എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിക്കും. എന്നാല്‍, ഇവര്‍ക്കുവേണ്ടി ഒരു അടിസ്ഥാന സൗകര്യവും ഈ പാതകളില്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story