Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2016 8:22 PM IST Updated On
date_range 23 Dec 2016 8:22 PM ISTഹൃദയമുള്ളവര്‍ കനിയൂ... പ്രേമന്‍െറ ഹൃദയ വാല്‍വ് മാറ്റിവെക്കാന്‍
text_fieldsbookmark_border
കിഴുപ്പിള്ളിക്കര: ഹൃദയവാല്‍വുകള്‍ തകരാറിലായ ഓട്ടോ ഡ്രൈവര്‍ ജീവന്‍ നിലനിര്‍ത്താന്‍ കനിവുള്ളവരുടെ സഹായം തേടുന്നു. തൃശൂര്‍ താന്ന്യം കല്ലുംകടവ് ചെമ്പാപുള്ളി പ്രേമന് (45) ജീവിക്കണമെങ്കില്‍ അടിയന്തരമായി ഹൃദയ വാല്‍വ് മാറ്റിവെക്കുകയും ബൈപാസ് സര്‍ജറിയും വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യ ഗീതയും ഒറ്റ പ്രസവത്തിലുണ്ടായ ആറില്‍ പഠിക്കുന്ന മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് പ്രേമന്‍േറത്. ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. ഇപ്പോള്‍ അത് മുടങ്ങി. രക്തധമനികളില്‍ പലയിടത്തും തടസ്സമുണ്ട്. ഹൃദയവും ശരീരവും ദുര്‍ബലമാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ വൈകി. സഹോദരങ്ങളുടെ സഹായംകൊണ്ടാണ് കുടുംബം കഴിയുന്നത്. വാല്‍വ് മാറ്റിവെക്കലും ബൈപാസ് സര്‍ജറിയും നടത്താന്‍ അഞ്ചുലക്ഷം രൂപ വേണം. ഇത്രയും ചെലവ് കുടുംബത്തിന് താങ്ങാന്‍ പോലും കഴിയില്ല. നാട്ടുകാര്‍ ‘പ്രേമന്‍ ചികിത്സാസഹായ സമിതി’ രൂപവത്കരിച്ചു. ഗീത ഗോപി എം.എല്‍.എ, താന്ന്യം പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ജോസ് എന്നിവര്‍ രക്ഷാധികാരികളും പി.എസ്. ധര്‍മപാലന്‍ ചെയര്‍മാനും വാര്‍ഡ് അംഗം മിനി ജോസ് കണ്‍വീനറും സി.ഐ. അഷ്റഫ് ട്രഷററുമായി കമ്മിറ്റിക്ക് രൂപം നല്‍കി. യൂനിയന്‍ ബാങ്ക് പെരിങ്ങോട്ടുകര ബ്രാഞ്ചില്‍ ചെയര്‍മാന്‍: 551002010016262 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങി. IFSC Code: UBIN 0555100. ഫോണ്‍: 99612 27240.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story