Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോണ്‍ഗ്രസ് പ്രാഥമിക...

കോണ്‍ഗ്രസ് പ്രാഥമിക പട്ടികയില്‍ അലോസരം

text_fields
bookmark_border
തൃശൂര്‍: ജില്ലയിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കല്ലുകടി. പ്രാഥമിക പട്ടിക കെ.പി.സി.സിക്ക് സമര്‍പ്പിച്ച ശേഷം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്ന ഉറച്ച നിലപാടെടുത്തതാണ് കോണ്‍ഗ്രസിനെ വലക്കുന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയും ഈ നിലപാടുമായി രംഗത്തത്തെി. മത്സരിക്കാന്‍ താന്‍ മാനസികമായി തയാറാണെന്ന് പറഞ്ഞ സി.എന്‍ തനിക്ക് നെഗറ്റീവ് ഇമേജ് ഇല്ല എന്ന് അവകാശപ്പെട്ടു. 100 ശതമാനവും വിജയവും പ്രവചിക്കുന്നു. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുവാക്കള്‍ക്ക് അവസരമുണ്ടാകണമെന്നും, കുത്തകയാക്കിവെച്ചവര്‍ വഴിമാറി കൊടുക്കണമെന്നുമാണ് തന്‍െറയും താല്‍പര്യം. എങ്കിലും ഇത്തവണ വിജയസാധ്യത മാത്രമാണ് നോക്കുന്നതെന്ന് പറഞ്ഞ സി.എന്‍ ജില്ലയിലെ സീറ്റില്‍ കണ്ണുവെച്ച പുറത്തുനിന്നുള്ളവര്‍ക്കെതിരെയും നിലപാടെടുത്തു. പുറത്തുനിന്നത്തെുന്നവരെ മത്സരിപ്പിക്കുന്നത് ശരിയല്ളെന്നും പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമില്ളെന്നും നിയോജകമണ്ഡലത്തിലെ ആളുകളുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ഇത് അദ്ദേഹം ആവര്‍ത്തിച്ചു. പി.എ. മാധവനും എം.പി. വിന്‍സെന്‍റും മത്സരിക്കാനുറച്ചവരാണ്. വിന്‍സെന്‍റും തേറമ്പിലും സ്വന്തം മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. തൃശൂരില്‍ തേറമ്പിലിനെതിരെ കത്തോലിക്കാ സമിതി എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ പ്രതിനിധികളെ അവഗണിക്കുകയും, മത്സരിച്ചവരെ തോല്‍പിക്കുകയും ചെയ്തത് തേറമ്പിലാണെന്ന് മുഖപത്രമായ കത്തോലിക്കാസഭയിലൂടെ തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തിയിരുന്നു. മതില്‍നിര്‍മാണവും സ്കൂളുകളിലേക്ക് കമ്പ്യൂട്ടര്‍ വിതരണവുമല്ല വികസനമെന്ന് ആക്ഷേപമാണ് തേറമ്പിലിനെതിരെ ഉന്നയിക്കുന്നത്. പുതുമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും അവസരമുണ്ടാകണമെന്നും കത്തോലിക്കാസമിതി ആവശ്യപ്പെടുന്നു. പുറത്തുനിന്നത്തെുന്നവര്‍ക്കെതിരെയുള്ള സി.എന്‍. ബാലകൃഷ്ണന്‍െറ നിലപാട് പ്രതിസന്ധിയുണ്ടാക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ എം.പിമാരായ കെ.പി. ധനപാലന്‍, പി.ടി. തോമസ് തുടങ്ങിയവര്‍ ജില്ലയില്‍ സീറ്റ് പ്രതീക്ഷിക്കുന്നവരാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ സി.എന്‍. ബാലകൃഷ്ണന്‍െറ നിലപാട് ഇവര്‍ക്ക് തിരിച്ചടിയാണ്. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഘടകകക്ഷികളുടെ സീറ്റൊഴിച്ചാല്‍ 10 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ഇതിനായി മുപ്പതിലേറെ നേതാക്കളാണ് സമ്മര്‍ദം ചെലുത്തി കാത്തിരിക്കുന്നത്. പലരും നിയോജകമണ്ഡലങ്ങളില്‍ പ്രചാരണം തുടങ്ങി. ടി.എന്‍. പ്രതാപന്‍ കൊടുങ്ങല്ലൂരില്‍നിന്ന് മണലൂരിലേക്കോ, കയ്പമംഗലത്തേക്കൊ മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. നിയോജകമണ്ഡലത്തില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുയര്‍ന്ന പി.എ. മാധവന്‍ മണലൂരില്‍നിന്ന് വടക്കാഞ്ചേരിയിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ തുറന്നുപറച്ചില്‍ മാധവന്‍െറ ആഗ്രഹം മുടക്കും. സിറ്റിങ് എം.എല്‍.എമാര്‍ പത്തില്‍ അഞ്ച് സീറ്റുകള്‍ കൊണ്ടുപോകും. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മത്സരിക്കാനും അത് സ്വന്തം ജില്ലയില്‍ വേണമെന്നും തീരുമാനിച്ചാല്‍ ഒരു മണ്ഡലം അതിന് ഒഴിച്ചിടണം. രണ്ട് സംവരണ മണ്ഡലങ്ങളിലേക്ക് പത്തു പേര്‍ അവകാശവാദവുമായി രംഗത്തുണ്ട്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം നടപ്പായാല്‍ സീറ്റ് ചര്‍ച്ചകളില്‍ കടിക്കുന്ന കല്ല് കുറച്ചൊന്നുമാവില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story