Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2017 9:04 PM IST Updated On
date_range 24 April 2017 9:04 PM ISTറോഡുവക്കിൽ മാലിന്യം തള്ളുന്നതായി പരാതി
text_fieldsbookmark_border
ആര്യനാട്: ഉറിയാക്കോട്- വെള്ളനാട് റോഡുവക്കിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. ഉറിയാക്കോട് മുതൽ ആശാരിമൂല വരെയുള്ള സ്ഥലങ്ങളിലാണ് രാത്രിയിൽ മാലിന്യനിക്ഷേപം നടത്തുന്നത്. ദുർഗന്ധത്താൽ യാത്രക്കാരും സമീപവാസികളും ദുരിത മനുഭവിക്കുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്ക് കെട്ടുകളിലുമാക്കിയാണ് വാഹനങ്ങളിൽ മാലിന്യം ഇവിടെയെത്തിക്കുന്നത്. നിരന്തരം അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് മൂലം റോഡിെൻറ വശങ്ങൾ വൃത്തിഹീനമായ നിലയിലാണ്. കോഴിമാലിന്യവും ഒഴിഞ്ഞ കുപ്പികളും ബാർബർ ഷോപ്പുകളിലെ മാലിന്യങ്ങളും ഇവിടെയെത്തുന്നു. കോഴിയുടെ അവശിഷ്ടങ്ങൾ ജീർണിക്കുന്നതോടെ അമിത ദുർഗന്ധത്താൽ പരിസരവാസികൾ വലയുകയാണ്. ദുർഗന്ധത്തെ തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് വരെ മാലിന്യങ്ങൾ നീക്കംചെയ്യേണ്ടി വരുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ദൂരസ്ഥലങ്ങളിൽനിന്നുവരെ അവശിഷ്ടങ്ങൾ ഇവിടെ കൊണ്ടുതള്ളുന്നു. മഴസമയങ്ങളിൽ ഇത് പൂതംകോട്ടെ തോടുകളിൽ വരെ ഒലിച്ചെത്തുന്നു. ഉറിയാക്കോട് സാരാഭായി എൻജിനീയറിങ് കോളജിലെ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്നതും കാട്ടാക്കടയിൽ നിന്നും വെള്ളനാട്ടേക്ക് എത്തുന്ന പ്രധാന റോഡുമാണ് ഇത്. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി രാത്രിയിൽ പരിസരവാസികൾ ഉറക്കമുണർന്നിരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചാൽ ഒരുപരിധിവരെ ഇതിനെ തടയിടാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കിയും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധിക്യതർ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരംകാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story