പുത്തൂർ ഡിവിഷന് 40 പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsസർവിസിനൊരുങ്ങി കെ.എസ്. ആർ.ടി.സി ബസ്
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) പുത്തൂർ ഡിവിഷന് സംസ്ഥാന ഗതാഗത വകുപ്പ് നാൽപ്പത് പുതിയ ബസുകൾ അനുവദിച്ചു. ഡിവിഷനു കീഴിലുള്ള ഡിപ്പോകളിൽ ബസുകൾ വിതരണം ചെയ്തു. വിവിധ റൂട്ടുകളിൽ സർവിസ് ആരംഭിച്ചു. മാർച്ച് അവസാനത്തോടെ ചട്ടപ്രകാരം 30 ഓളം ബസുകൾ സർവിസിൽ നിന്ന് പിൻവലിക്കും.
പുത്തൂർ ഡിവിഷനിലെ എല്ലാ ഡിപ്പോകളിലുമായി 510 ഷെഡ്യൂളുകളിലായി ഏകദേശം 562 ബസുകള്‍ സര്‍വിസ് നടത്തുന്നു. ഷെഡ്യൂളുകള്‍ പ്രകാരം സര്‍വിസ് നടത്താന്‍ എട്ട് ശതമാനം ബസുകൾ കൂടി ആവശ്യമാണ്. പുതിയ ബസുകള്‍ അനുവദിച്ചുവെങ്കിലും പഴയ ബസുകള്‍ ഒഴിവാക്കുന്നതിനാല്‍ ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. ആകെ അനുവദിച്ച 40 ബസുകളിൽ 10 എണ്ണം പുത്തൂർ ഡിപ്പോയിലേക്കും, ആറെണ്ണം ധർമ്മസ്ഥലയിലേക്കും, ഒമ്പത് എണ്ണം ബി.സി റോഡിലേക്കും, അഞ്ചെണ്ണം സുള്ള്യയിലേക്കും അനുവദിച്ചു. ബാക്കി ബസുകൾ മടിക്കേരി ഡിപ്പോയിലേക്ക് അനുവദിച്ചു.
മടിക്കേരിക്ക് അനുവദിച്ച ബസുകളിൽ ചിലത് പിന്നീട് പുതുതായി തുറക്കുന്ന കുശാൽനഗർ ഡിപ്പോയിലേക്ക് മാറ്റും. 15 വർഷത്തിലധികം സർവിസ് പൂർത്തിയാക്കിയ ബസുകൾ ഗതാഗത വകുപ്പിന്റെ ചട്ടപ്രകാരം സ്ക്രാപ്പിങിന് അയക്കും. ഇപ്രകാരം എല്ലാ മാസവും ഒരു നിശ്ചിത എണ്ണം ബസുകൾ സർവിസിൽ നിന്ന് പിൻവലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

