Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​ക്ഷി​ണ ക​ന്ന​ട​യി​ൽ ഓ​ട്ടോ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു; മി​നി​മം ചാ​ർ​ജ് 40 രൂ​പ

text_fields
bookmark_border
ദ​ക്ഷി​ണ ക​ന്ന​ട​യി​ൽ ഓ​ട്ടോ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു; മി​നി​മം ചാ​ർ​ജ് 40 രൂ​പ
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ഓ​ട്ടോ യാ​ത്രാ നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ച്ചു. ആ​ദ്യ​ത്തെ 1.5 കി​ലോ​മീ​റ്റ​റി​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് 40 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു. പു​തു​ക്കി​യ നി​ര​ക്കി​ൽ പ​ര​മാ​വ​ധി മൂ​ന്ന് യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ഉ​ൾ​ക്കൊ​ള്ളൂ. പു​തി​യ നി​ര​ക്ക് ഘ​ട​ന പ്ര​കാ​രം ആ​ദ്യ​ത്തെ 1.5 കി​ലോ​മീ​റ്റ​റി​ന് ശേ​ഷം ഓ​രോ കി​ലോ​മീ​റ്റ​റി​നും യാ​ത്ര​ക്കാ​ർ 20 രൂ​പ ന​ൽ​കേ​ണ്ടി​വ​രും.

പ​ര​മാ​വ​ധി മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഈ ​നി​ര​ക്കും ബാ​ധ​ക​മാ​ണ്. ആ​ദ്യ​ത്തെ 10 മി​നി​റ്റ് കാ​ത്തി​രി​പ്പ് സ​മ​യം സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​തി​നു​ശേ​ഷം, ഓ​രോ 15 മി​നി​റ്റി​നോ അ​തി​ന്റെ ഒ​രു ഭാ​ഗ​ത്തി​നോ അ​ഞ്ച് രൂ​പ കാ​ത്തി​രി​പ്പ് ചാ​ർ​ജ് ഈ​ടാ​ക്കാം. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ മാ​ത്ര​മേ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സാ​ധാ​ര​ണ നി​ര​ക്കി​ന്റെ 1.5 ഇ​ര​ട്ടി ഈ​ടാ​ക്കാ​ൻ ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Auto fares increased in Dakshina Kannada
Next Story