ഇൻസ്റ്റ കാർട്ടിൽ ബി.ഐ.എസ് റെയ്ഡ്; 2.5 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു
text_fieldsബംഗളൂരു: ഫ്ലിപ് കാർട്ടിന്റെ രജിസ്ട്രേഡ് കമ്പനിയായ ഇൻസ്റ്റ കാർട്ടിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നടത്തിയ റെയ്ഡിൽ 2.5 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു. 2016ലെ ബി.ഐ.എസ് ആക്ട് പ്രകാരം നിഷ്കർഷിക്കുന്ന ഗുണമേന്മാ നിയന്ത്രണ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ബി.ഐ.എസ് അറിയിച്ചു.
ലൈസൻസില്ലാത്തതും ഐ.എസ്.ഐ മുദ്രയും രജിസ്ട്രേഷൻ മാർക്കും ദുരുപയോഗംചെയ്തതുമായ വസ്തുക്കളാണ് പിടിച്ചെടുത്തത്. വയർലെസ് ഇയർ ബഡ്സ്, ബ്ലൂടൂത്ത് ഇയർഫോണുകൾ, സ്പീക്കറുകൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, കേബിളുകൾ തുടങ്ങി 104 ഇനങ്ങളിലായി 17,500 യൂനിറ്റ് വസ്തുക്കൾ പിടിച്ചെടുത്തവയിൽപെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.