Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ബി.ടി.എ അഞ്ചാം വാർഷികം സാഹിത്യ സംഗമത്തോടെ ആഘോഷിച്ചു

text_fields
bookmark_border
ഡി.ബി.ടി.എ അഞ്ചാം വാർഷികം സാഹിത്യ സംഗമത്തോടെ ആഘോഷിച്ചു
cancel
camera_alt

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ 2026ലെ ഡി.ബി.ടി.എ തെലുങ്ക് പരിഭാഷാ പുരസ്കാരം തമിഴ് നോവലായ സുലുന്ധിയുടെ തെലുങ്ക് പരിഭാഷ നിർവഹിച്ച ബൊള്ളി രാമസ്വാമി രഘുപതിക്ക് സമ്മാനിക്കുന്നു

ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ)യുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ പരിഭാഷാ പുരസ്കാരം-2026 വിതരണവും നയന സഭാംഗണ, കന്നഡ ഭവനിൽ നടന്നു. ഡോ. പുരുഷോത്തമ ബിളിമലെ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. രാമനാഥ് മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി നടത്തിയ പഞ്ചഭാഷാ കാവ്യവേദിയിൽ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളിൽ നിന്നുള്ള 15 കവികൾ പങ്കെടുത്തു.

പരിഭാഷയെ ആസ്പദമാക്കി സാഹിത്യ സംവാദം നടന്നു. 2026ലെ ഡി.ബി.ടി.എ തെലുങ്ക് പരിഭാഷാ പുരസ്കാരം തമിഴ് നോവലായ സുലുന്ധീയുടെ തെലുങ്ക് പരിഭാഷ നിർവഹിച്ച ബൊള്ളി രാമസ്വാമി രഘുപതിക്ക് സമ്മാനിച്ചു. ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ. നാ. ദാ. ഷെട്ടി, പ്രസിഡന്‍റ് ഡോ. സുഷമ ശങ്കർ, സെക്രട്ടറി കെ. പ്രഭാകരൻ എന്നിവർ സന്നിഹിതരായി.

എക്സിക്യൂട്ടീവ് അംഗം റെബിൻ രവീന്ദ്രൻ നേതൃത്വം നല്‍കി. ഡി.ബി.റ്റി.എയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും അഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടന്നു. ഡി.ബി.ടി.എ അംഗങ്ങൾ, പരിഭാഷകർ, എഴുത്തുകാർ, സാഹിത്യപ്രേമികൾ എന്നിവര്‍ പങ്കെടുത്തു. ട്രഷറർ പ്ര. വി.എസ്. രാകേഷ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ഡോ. ബി.എസ്. ശിവകുമാർ. നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DBTA Marks 5th Anniversary with Literary Gathering
Next Story