ദേവദാസി ബില്ലും ബാല വിവാഹ നിരോധന ഭേദഗതി ബില്ലും പാസാക്കി
text_fieldsസ്പീക്കർ യു.ടി. ഖാദർ,
ബംഗളൂരു: കർണാടകയിൽ ദേവദാസി സമ്പ്രദായത്തെ പൂർണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാൻ ലക്ഷ്യമിട്ട് ദേവദാസി ബില്ലും ബാല വിവാഹങ്ങളുടെ നിശ്ചയം പോലും കുറ്റകരമാക്കുന്ന ബാല വിവാഹ നിരോധന ഭേദഗതി ബില്ലും നടപ്പു നിയമസഭ സമ്മേളനത്തിൽ പാസാക്കി. ചൊവ്വാഴ്ച സഭയിൽ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ഇരുബില്ലുകളും അവതരിപ്പിച്ചു.
കർണാടക ദേവദാസി (തടയൽ, നിരോധനം, സഹായം, പുനരധിവാസം) ബിൽ സമൂഹത്തിൽ ദേവദാസി സമ്പ്രദായത്തിനെതിരായ ബോധവത്കരണവും സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗമായ ദേവദാസികളുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ളതാണ്. എല്ലാവിധ ചൂഷണങ്ങളിൽനിന്നും ദേവദാസികളെ മോചിപ്പിക്കുകയും മക്കൾക്കായി ശാക്തീകരണ പദ്ധതി നടപ്പാക്കുകയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ബാലവിവാഹ ഭേദഗതി ബിൽ, ബാല വിവാഹത്തിനായുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ്. പ്രായപൂർത്തിയെത്തും മുമ്പേ വിവാഹ നിശ്ചയം നടത്തുന്നതുപോലും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി ബിൽ പരിഗണിക്കുന്നു. രണ്ടു വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ഇരു ശിക്ഷകളും ഒന്നിച്ചോ ബിൽ വ്യവസ്ഥ ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.