Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി -ഡി.കെ. ശിവകുമാർ

text_fields
bookmark_border
തുരങ്ക ഇടനാഴി, എലിവേറ്റഡ് ഇടനാഴി എന്നിവയുൾപ്പെടെ നിരവധി റോഡ് പദ്ധതികൾ
അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി -ഡി.കെ. ശിവകുമാർ
cancel

ബംഗളൂരു: നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ആസൂത്രണം ചെയ്ത നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീകരിച്ചു.

ബംഗളൂരുവിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ നിയമസഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 40 കിലോമീറ്റർ രണ്ട് വരി തുരങ്ക ഇടനാഴി, 120 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി, 1,500 കിലോമീറ്റർ ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകളുടെ നവീകരണം എന്നിവയുൾപ്പെടെ നിരവധി പ്രധാന റോഡ് പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഹെബ്ബാളിൽ രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ പണി ആരംഭിച്ചു.

16.5 കിലോമീറ്റർ ദൈർഘ്യമുള്ള വടക്ക്-തെക്ക് ഇടനാഴിക്ക് 17,780 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ഇതിൽ 7,000 കോടി രൂപ സംസ്ഥാന സർക്കാർ സംഭാവന ചെയ്യും. ദേശീയപാത മാനദണ്ഡങ്ങൾക്കനുസൃതമായി 23,165 കോടി രൂപ ചെലവിൽ 120 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഇടനാഴിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഏകദേശം 500 കിലോമീറ്റർ പുതിയ റോഡ് കണക്ഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. 17 കിലോമീറ്റർ ഔട്ടർ റിങ് റോഡ് വികസിപ്പിക്കും. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ 18 കിലോമീറ്റർ വൈറ്റ്-ടോപ്പിങ് പദ്ധതി ഉടൻ ആരംഭിക്കും.

ഔട്ടർ റിങ് റോഡ് ഏരിയയിൽ 37 കിലോമീറ്റർ ഡബിൾ ഡെക്കർ റോഡ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇതുവരെ 11 കിലോമീറ്റർ മാത്രമേ അംഗീകാരം നല്‍കിയിട്ടുള്ളൂവെന്ന് ശിവകുമാർ നിയമസഭാംഗങ്ങളോട് പറഞ്ഞു. 2027 ആകുമ്പോഴേക്കും മെട്രോ ശൃംഖല നിലവിലുള്ള 96 കിലോമീറ്ററിൽ നിന്ന് 170 കിലോമീറ്ററായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബംഗളൂരുവിൽ നിലവിൽ 7,000 ബസുകളാണുള്ളത്. 4,500 ബസുകള്‍ കൂടി വാങ്ങാന്‍ പദ്ധതിയുണ്ട്.

2030 ആകുമ്പോഴേക്കും 150 കിലോമീറ്റർ കണക്റ്റിവിറ്റി നൽകുക എന്ന ലക്ഷ്യത്തോടെ സബർബൻ റെയിൽ ശൃംഖലയുടെ പണി പുരോഗമിക്കുകയാണ്. നഗരത്തിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിനായി കാവേരി സ്റ്റേജ് -6 പദ്ധതി ഏറ്റെടുക്കും. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പരിധിക്ക് പുറത്തുള്ള കുറഞ്ഞത് 65 ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം നഗരവൽകരിക്കപ്പെട്ടിട്ടുണ്ട്. അവയെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഉയർത്തും. ഈ പ്രദേശങ്ങളിൽ കുടിവെള്ള, മലിനജല സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഉറപ്പാക്കുമെന്നും റോഡ് നവീകരണത്തിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിയമസഭാംഗങ്ങൾക്ക് ഉറപ്പ് നൽകി. 9,000 ടൺ വരെ മാലിന്യം ശേഖരിക്കാൻ പുതിയ മാലിന്യ കരാറുകൾ വ്യവസ്ഥ ചെയ്യും. എല്ലാ മാലിന്യ ശേഖരണ വാഹനങ്ങൾക്കും ജി.പി.എസ് ട്രാക്കിങ് നിർബന്ധമാക്കുമെന്നും കൃത്യനിര്‍വാഹണത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DK Shivakumar Announces ₹1 Lakh Crore Infrastructure Plan
Next Story