Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈസൂരു ദസറ കൂടുതൽ...

മൈസൂരു ദസറ കൂടുതൽ ആകർഷകമാക്കും: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

text_fields
bookmark_border
DK Shivakumar
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ

ബംഗളൂരു: മൈസൂരു ദസറ കൂടുതൽ ആകർഷകമാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാലത്തിനനുസരിച്ച് കൂടുതല്‍ മികച്ച പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മൈസൂരു ഡെപ്യൂട്ടി കമീഷണര്‍ ജി.ലക്ഷ്മികാന്ത് റെഡ്ഡിയുമായും കന്നഡ സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തിട്ടുണ്ട്. ഉടൻ തന്നെ മറ്റൊരു യോഗം ചേരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദസറക്ക് സവിശേഷമായ പാരമ്പര്യമുണ്ട്. അത് പിന്തുടരുമ്പോള്‍ തന്നെ പുതു തലമുറയുടെ ചിന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം നൽകണം. ടോർച്ച് ലൈറ്റ് പരേഡ് കൂടുതല്‍ ആകര്‍ഷകമാക്കന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

ദസറ ഘോഷയാത്രയിൽ മൈസൂരു കലാകാരന്മാരുടെ ടാബ്ലോ നടത്താന്‍ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

നാടൻ കലാരൂപങ്ങളുടെ ആവർത്തനവും ഒരേ കലാകാരന്മാരുടെ പ്രകടനവും ഒഴിവാക്കും. വരൾച്ച കാരണം ദസറയുടെ പൊലിമ കുറക്കാന്‍ ചില നിര്ദേശങ്ങള്‍ വന്നിരുന്നുവെങ്കിലും സംസ്ഥനത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കേണ്ടതിനാല്‍ ആഘോഷം കുറക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദസറയുടെ ഭാഗമായി കമ്പള നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദസറ ആനത്തൂക്കം; ഒന്നാമനായി ശ്രീകാന്ത

മൈസൂരു: മൈസൂരു കൊട്ടാരത്തിൽ എത്തിയ ഒമ്പത് ദസറ ആനകളുടെ ആദ്യ ബാച്ച് ഞായറാഴ്ച രാവിലെ പരമ്പരാഗത ഭാരം പരിശോധനക്ക് വിധേയമായി. 5790 കിലോഗ്രാം ഭാരവുമായി ശ്രീകാന്ത ഒന്നാമതെത്തി. വാർഷിക ആചാരത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആനകളെ ധന്വന്ത്രി റോഡിലെ സായിറാം ആന്റ് കമ്പനി വെയ് ബ്രിഡ്ജിലേക്ക് ആനയിച്ചു.

അവരുടെ പാപ്പാന്മാർ, കാവടികൾ എന്നിവരോടൊപ്പം മൈസൂരു കൊട്ടാരത്തിൽ നിന്ന് വടക്കേ കവാടം വഴി പുറത്തിറങ്ങിയ ആനകൾ ചാമരാജ സർക്കിൾ, കെആർ സർക്കിൾ, സയ്യാജി റാവു റോഡ്, ധന്വന്ത്രി റോഡ് വഴി വെയ് ബ്രിഡ്ജിലേക്ക് പോയി.ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ ഭാരം പരിശോധിക്കുന്നത് വർഷങ്ങളായി പതിവാണ്. ഓരോ ആനയുടെയും ശക്തി, ഭക്ഷണക്രമം നിർണയിക്കുന്നതിന് ഭാര പരിശോധന സഹായിക്കുന്നു. തൂക്ക പരിശോധനക്ക് ശേഷം ആനകളെ കൊട്ടാരത്തിലെ അവരുടെ ക്യാമ്പുകളിലേക്ക് തിരികെ കൊണ്ടുപോയി.

ശ്രീകാന്ത

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka tourismdk shivkumarMysuru Dasarakarnataka goverment
News Summary - Karnataka Chief Minister D.K. Shivakumar promises to make Mysuru Dasara more attractive
Next Story