സ്വയം പര്യാപ്തതയ്ക്കായി വനിതകള്‍ക്ക് 53 ഇ-ഓട്ടോറിക്ഷ വിതരണം ചെയ്തു
text_fieldsവനിതകള്‍ക്ക് ഇ-ഓട്ടോറിക്ഷകള്‍ കൈമാറുന്ന ചടങ്ങിൽനിന്ന്
ബംഗളൂരു: ജി.ഇ എയ്റോ സ്പേസും യുനൈറ്റഡ് വേ ബംഗളൂരുവും ചേർന്ന് നിർധനരായ വനിതകള്‍ക്ക് 53 ഇ-ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എയ്റോ സ്പേസ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ബംഗളൂരു പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പങ്കെടുത്തു. ആറ് ഓട്ടോറിക്ഷകളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ഇപ്പാൾ 69 ഇ-ഓട്ടോറിക്ഷകള്‍ കൈമാറാന്‍ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. പദ്ധതിയില്‍ സ്ത്രീകള്‍ക്ക് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.