Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ദ്യാ​ര്‍ഥി പ്ര​ശ്നം; മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ന​ട​ന്നു

text_fields
bookmark_border
വി​ദ്യാ​ര്‍ഥി പ്ര​ശ്നം; മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ന​ട​ന്നു
cancel
camera_alt

വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ല്‍നി​ന്ന്

ബം​ഗ​ളൂ​രു: വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം വി​ധാ​ന സൗ​ധ​യി​ൽ ന​ട​ന്നു. ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കേ​ണ്ട ഭാ​വി ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചും ശേ​ഖ​രി​ക്കേ​ണ്ട അ​വ​ശ്യ വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ രൂ​പ​വ​ത്ക​രി​ച്ച ഈ ​അ​ഞ്ചം​ഗ പാ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ൻ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി യു.​ടി. ഖാ​ദ​ർ ആ​ണ്.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി ബ​സ​വ​രാ​ജ് രാ​യ​റെ​ഡ്ഡി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ, ആ​ഭ്യ​ന്ത​രം, ഐ.​ടി, ബി.​ടി, ഇ-​ഗ​വേ​ണ​ൻ​സ് മ​ന്ത്രി ഡോ. ​ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രി മ​ധു ബം​ഗാ​ര​പ്പ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍. പ​രീ​ക്ഷ, നി​യ​മ​നം, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ള്‍, എ​ന്നി​വ ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ​മ​യ​ബ​ന്ധി​ത പ​രീ​ക്ഷാ ക​ല​ണ്ട​റും പാ​ന​ല്‍ നി​ര്‍മ്മി​ക്കും.

കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ച്ചി​ങ് സെ​ന്‍റ​റു​ക​ളി​ലും ഫീ​സ് നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ക, ക്ലാ​സ് മു​റി​ക​ൾ, ലാ​ബു​ക​ൾ, ലൈ​ബ്ര​റി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക​യും സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ വ്യ​വ​സ്ഥാ​പി​ത​മാ​യി നി​ക​ത്തു​ക​യും ചെ​യ്യു​ക.

നൈ​പു​ണ്യ പ​രി​പാ​ടി​ക​ൾ, അ​പ്ര​ന്‍റീ​സ്ഷി​പ്പു​ക​ൾ, വ്യ​വ​സാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ആ​ധു​നി​ക തൊ​ഴി​ൽ വി​പ​ണി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ലും കോ​ച്ചി​ങ് ഹ​ബ്ബു​ക​ളി​ലും അ​ക്കാ​ദ​മി​ക് സ​മ്മ​ർ​ദ്ദ​വും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യും പ​രി​ഹ​രി​ക്കു​ന്ന​തി​ന് മാ​ന​സി​കാ​രോ​ഗ്യ കൗ​ൺ​സി​ലി​ങ് സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക്, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ, ഒ.​ബി.​സി, ന്യൂ​ന​പ​ക്ഷം, എ​ന്നി​വ​ർ​ക്കു​ള്ള പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ പാ​ന​ല്‍ ന​ട​പ്പാ​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​രി​ൽ നി​ന്ന് നേ​രി​ട്ട് അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും. മ​ന്ത്രി​മാ​രാ​യ യു.​ടി. ഖാ​ദ​ർ, ബ​സ​വ​രാ​ജ രാ​യ​റെ​ഡ്ഡി, പ്രി​യ​ങ്ക് ഖാ​ർ​ഗെ, ഡോ. ​ശ​ര​ണ​പ്ര​കാ​ശ് പാ​ട്ടീ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് എ​ൽ.​കെ. അ​തീ​ഖ്, സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ, സാ​ക്ഷ​ര​താ വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി വി. ​ര​ശ്മി മ​ഹേ​ഷ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി തു​ള​സി മ​ദ്ദി​നേ​നി, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - First meeting of Cabinet sub-committee held against Student issue
Next Story