Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിദ്യാര്‍ഥികളുടെ...

വിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ പ0ിക്കാൻ അഞ്ചംഗ ഉപസമിതി

text_fields
bookmark_border
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങൾ പ0ിക്കാൻ അഞ്ചംഗ ഉപസമിതി
cancel

ബം​ഗ​ളൂ​രു: വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ക​ർ​ണാ​ട​ക സ​ര്‍ക്കാ​ര്‍ അ​ഞ്ചം​ഗ മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി രൂ​പ​വ​ത്ക്ക​രി​ച്ചു. ആ​ഗ​സ്റ്റ് 21 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി യു.​ടി. ഖാ​ദ​റി​നെ ഉ​പ​സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. ബ​സ​വ​രാ​ജ് രാ​യ​റെ​ഡ്ഡി, പ്രി​യ​ങ്ക് ഖാ​ർ​ഗെ, ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ, മ​ധു ബം​ഗാ​ര​പ്പ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടും ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും. നി​ശ്ചി​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ പ​രീ​ക്ഷാ, നി​യ​മ​ന ക​ല​ണ്ട​ർ സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കോ​ച്ചി​ങ് സെ​ന്‍റ​റു​ക​ളും ഈ​ടാ​ക്കു​ന്ന ഫീ​സ് നി​യ​ന്ത്ര​ണം, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ, പി.​യു കോ​ള​ജു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നി​ക​ത്ത​ൽ, ല​ബോ​റ​ട്ട​റി​ക​ൾ, ലൈ​ബ്ര​റി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വ ന​ൽ​ക​ൽ എ​ന്നി​വ സ​മി​തി പ​രി​ശോ​ധി​ക്കും. വ​ര്‍ധി​ച്ചു​വ​രു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ ആ​വ​ശ്യ​ക​ത​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ക്ര​മീ​ക​രി​ക്കു​ക, നൈ​പു​ണ്യ വി​ക​സ​നം, അ​പ്ര​ന്റീ​സ്ഷി​പ്പു​ക​ൾ, ഇ​ന്റേ​ൺ​ഷി​പ്പു​ക​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വ്യ​വ​സാ​യ-​സ്ഥാ​പ​ന പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. കോ​ച്ചി​ങ് ഹ​ബു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, റെ​സി​ഡ​ൻ​ഷ്യ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ കൗ​ൺ​സി​ലി​ങ്, അ​ക്കാ​ദ​മി​ക്, പ​രീ​ക്ഷാ സം​ബ​ന്ധി​യാ​യ സ​മ്മ​ർ​ദം, ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, സ്കോ​ള​ർ​ഷി​പ്പു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും, പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, എ​സ്‌.​സി,എ​സ്.​ടി, ഒ.​ബി.​സി, ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ൾ​ക്കു​ള്ള പി​ന്തു​ണ എ​ന്നി​വ ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും.

ഭ​ര​ണ​പ​ര​മാ​യ അ​വ​ലോ​ക​ന​ത്തി​ൽ മാ​ത്ര​മാ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള വി​ദ്യാ​ര്‍ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രു​മാ​യി ക​മ്മി​റ്റി വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​രെ സ​മി​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ക​മ്മി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു മാ​സ​ത്തെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​രോ യു​വാ​ക്ക​ളു​ടെ​യും ഉ​ള്ളി​ൽ സ്വ​പ്ന​മു​ണ്ട്. ആ ​സ്വ​പ്ന​ങ്ങ​ളെ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​റി​വും നൈ​പു​ണ്യ​വും അ​വ​സ​ര​ങ്ങ​ളും അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​റി​നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സ​മി​തി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍ക്കു​ക​യും ചെ​യ്യും.

0കൂ​ടാ​തെ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ മാ​റ്റ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്യും. നാ​ളെ​യെ നേ​രി​ടാ​ൻ മാ​ത്ര​മ​ല്ല നാ​ളെ​യെ ന​യി​ക്കാ​ൻ കൂ​ടി ക​ർ​ണാ​ട​ക​യി​ലെ യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സം​വി​ധാ​നം ഒ​ന്നി​ച്ച് കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabineteducationstudent welfare commissionkarnataka government
News Summary - Five-member subcommittee to look into students' problems
Next Story