ചാമുണ്ഡി, ഗോപാല സ്വാമി കുന്നുകളിൽ കാട്ടുതീ; നൂറുകണക്കിന് ഏക്കർ തീ വിഴുങ്ങി, പക്ഷികൾ ചത്തു
text_fieldsഗോപാൽ സ്വാമി കുന്നിൽ കാട്ടുതീ പടർന്നപ്പോൾ
ബംഗളൂരു: മൈസൂരു ചാമുണ്ഡി മലയിലും ഗോപാല സ്വാമി കുന്നിലും കാട്ടുതീ പടർന്ന് നൂറുകണക്കിന് ഏക്കറിൽ വനം നശിച്ചു. അടിക്കാടും മരങ്ങളും കൂട്ടത്തോടെ കത്തിയപ്പോൾ ചെറുജീവികളും പക്ഷികളുമടക്കം നിരവധി ജീവികൾ വെണ്ണീറായി.
നന്തി പ്രതിമ റോഡ് പരിസരത്ത് പ്രത്യക്ഷപ്പെട്ട തീ അതിവേഗം പടരുകയായിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് തീ കണ്ടത്. രണ്ടരയോടെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാറ്റിന്റെ ഗതിക്കൊത്ത് ആളിപ്പടർന്ന തീച്ചൂടും വെയിലും കാരണം പ്രായസം നേരിട്ടു. 40 അംഗ അഗ്നിശമന സേന നടത്തിയ തീവ്രശ്രമത്തിൽ വൈകുന്നേരം അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പോവാൻ പാതയില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ഗുണ്ടൽപേട്ട, ഗോപാല സ്വാമി ഹിൽസ്, കുണ്ടകെരെ, മൂലെഹൊളെ, മദ്ദൂർ, ഓംകാർ റേഞ്ചുകളിൽ നിന്നുള്ള വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തന ഭാഗമായി. വന്യമൃഗങ്ങൾക്ക് നാശം സംഭവിച്ചതായി ഇതുവരെ വിവരമില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ധന്യ ശ്രീ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.