Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാർഷിക ഉല്‍പാദനത്തില്‍...

കാർഷിക ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം -കേന്ദ്രമന്ത്രി

text_fields
bookmark_border
കാർഷിക ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം -കേന്ദ്രമന്ത്രി
cancel
Listen to this Article

ബംഗളൂരു: പഴം, പച്ചക്കറി, പൂവ് തുടങ്ങിയ കാർഷിക ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐ.സി.എ.ആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച് (ഐ.ഐ.എച്ച്.ആർ) എന്നിവയിലെ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണിയില്‍ കൂടുതല്‍ ആവശ്യമുള്ള വിളകള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉല്‍പാദനം കര്‍ഷകര്‍ക്ക് ലാഭകരമാകുമെന്ന് ഉറപ്പ് വരുത്തും. കാര്‍ഷിക മേഖലയില്‍ ഇന്ത്യ ഇതിനകം ചരിത്രപരമായ പുരോഗതി കൈവരിച്ചു. അവോക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവ മുമ്പ് ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോഴിത് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. ഇതേ രീതിയില്‍ ആഭ്യന്തര വിപണിയില്‍ ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ തിരിച്ചറിഞ്ഞ് അവ ലാഭകരമായ രീതിയില്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കൃഷി ലാഭകരമാണെങ്കില്‍ മാത്രമേ കര്‍ഷകര്‍ അവ ഉല്‍പാദിപ്പിക്കാന്‍ തയാറാകൂ. പഴങ്ങള്‍ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ സാധിച്ചാലും പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടി വരും. പച്ചക്കറി വിളവെടുപ്പ് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. പച്ചക്കറി വിളകള്‍ പെട്ടെന്ന് ചീത്തയാകുന്നു എന്നതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കല്‍ അനിവാര്യമാണ്. അതിനായി കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ലാഭം കിട്ടുന്ന കര്‍ഷക സൗഹൃദ ഇനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh Chouhanmetro newsBanglore
News Summary - Goal is self-sufficiency in agricultural production - Union Minister
Next Story