ജമാഅത്തെ ഇസ്ലാമി ഈസ്റ്റ് ഏരിയ സമ്മേളന പ്രചാരണോദ്ഘാടനം
text_fieldsജമാഅത്തെ ഇസ്ലാമി ഹിന്ദ് ബംഗളൂരു ഈസ്റ്റ് ഏരിയ സമ്മേളന പ്രചാരണോദ്ഘാടനം ലഘുലേഖ പ്രകാശനം ചെയ്ത് നിർവഹിക്കുന്നു
ബംഗളൂരു: ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ബംഗളൂരു ഈസ്റ്റ് ഏരിയ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം നടത്തി.
കെ.എൻ.എസ്.എസ് തിപ്പസന്ദ്ര കരയോഗം സെക്രട്ടറിയും കെ.എൻ.ഇ ട്രസ്റ്റിയുമായ കെ.പി. രജിത് കുമാറും കേരള സമാജം കെ.ആർ. പുരം ചെയർമാൻ ഷിബുവും സംയുക്തമായി സമ്മേളന ലഘുലേഖ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. ജമാഅത്തെ ഇസ്ലാമി കേരള റീജിയൻ ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ്, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ ഹംസകുഞ്ഞ് എന്നിവർ പങ്കെടുത്തു.
നവംബർ 28 ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ വൈറ്റ്ഫീൽഡ് ഐ.ടി.പി.എൽ ബി.എം.ടി.സി ഡിപ്പോക്ക് മുകളിലുള്ള വൈറ്റ്ഫീൽഡ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. ‘സുഗന്ധമുള്ള ജീവിതം’ ‘ഹം സഫർ - കൂടെ പോകാം’ ഡോക്യുഫിക്ഷൻ, പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ച, കിഡ്സ് കോർണർ, സ്നേഹവിരുന്ന് എന്നിവ സമ്മേളന ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 7559966204/ +91 9176740410.

