Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാഷാ പണ്ഡിതൻ കെ.വി. നാരായണ അന്തരിച്ചു

text_fields
bookmark_border
ഭാഷാ പണ്ഡിതൻ കെ.വി. നാരായണ അന്തരിച്ചു
cancel

ബംഗളൂരു: മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ (78) ബംഗളൂരുവിൽ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. യെലഹങ്ക സ്വദേശിയായ കെ.വി. നാരായണയുടെ മുഴുവൻ പേര് കമ്പലപുര വീരണ്ണ നാരായണ എന്നാണ്. കർണാടക സാഹിത്യ അക്കാദമി അവാർഡും രാജ്യോത്സവ അവാർഡ് ലഭിച്ചിട്ടുണ്ട്. കുവെമ്പു ഭാഷാഭാരതിയുടെ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. കെ.വി. നാരായണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുശോചനം രേഖപ്പെടുത്തി. കന്നഡ ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ വികസനത്തിന് കെ.വി. നാരായണ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കർണാടക സാഹിത്യ അക്കാദമിയുടെയും രാജ്യോത്സവ അവാര്‍ഡ് ജേതാവ്, കുവെമ്പു ഭാഷാ ഭാരതിയുടെ പ്രസിഡന്‍റ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനം എന്നും ഓർമിക്കപ്പെടുമെന്നും എക്സില്‍ മുഖ്യമന്ത്രി കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannada Scholar K.V. Narayana Dies at 78
Next Story