Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് ഉന്നത വിജയം

text_fields
bookmark_border
നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് ഉന്നത വിജയം
cancel

ബംഗളൂരു: കേരള സർക്കാർ സാംസ്കാരിക കാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് ചാപ്റ്ററിന്‍റെ അഭിമാനമായി.

ബാംഗ്ലൂർ സെൻട്രൽ സോണിലെ വിജ്ഞാന ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിലെ ലിയോ വിൽസൺ പഞ്ഞിക്കാരൻ 100ൽ 100 മാർക്ക് നേടി കർണാടക ചാപ്റ്ററിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി.

ബാംഗ്ലൂർ ഈസ്റ്റ് സോണിലെ കൈരളി വെൽഫെയർ അസോസിയേഷൻ വിദ്യാര്‍ഥിനി ഹൃതിക പി. 98 മാർക്കോടെ രണ്ടാം സ്ഥാനത്തും മൈസൂർ മേഖലയിലെ സുധാ സ്റ്റഡി സെന്‍ററിലെ വിദ്യാര്‍ഥി തെരേസ് മരിയ തോമസ് 96 മാർക്ക് നേടി മൂന്നാം സ്ഥാനത്തും എത്തി. തിങ്കളാഴ്ച ഉച്ചക്ക് സാംസ്കാരിക മന്ത്രിപി. സി. വിഷ്ണുനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

ബംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നും അഞ്ചു പേരും മൈസൂരു മേഖലയിൽ നിന്നും രണ്ടു പേരുമാണ് പരീക്ഷ എഴുതിയത്. മൈസൂര്‍ മേഖലയില്‍ നിന്നും ജി. ദിയ സായിലാല്‍ , തെരസ മറിയം തോമസ്, മധ്യ മേഖലയില്‍ നിന്നും ലിയോ വില്‍സണ്‍ പഞ്ഞിക്കാരന്‍, ന്ബീഹ കാപ്പന്‍, മെഹറിന്‍ കാപ്പന്‍ എന്നിവരാണ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികൾ.

100 ല്‍ 100 നേടി ലിയോ

ബംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൽ നിന്നും പത്താം തരം തുല്യതാ പരീക്ഷ എഴുതിയ രണ്ടാം ബാച്ച് ആണ്. ബസവന്‍കുടി ബി.എം എസ് കോളജില്‍ എങ്ങിനീയറിങ് വിദ്യാര്‍ഥിയാണ് ലിയോ. പിതാവ്: വില്‍സണ്‍, മാതാവ്: ഐസി, സഹോദരി:ഇസബെല്‍ എന്നിവരടുങ്ങുന്നതാണ് ലിയോയുടെ കുടുംബം.

വായനയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ലിയോ പത്താം വയസിലാണ് മലയാളം മിഷന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷ് സാഹിത്യവും സുഗതകുമാരിയുടെ എഴുത്തുകളും ഒരുപോലെ ആസ്വദിക്കുന്ന ലിയോ വിജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുന്നു. ഭാഷയോടുള്ള അദമ്യമായ ഇഷ്ടമായിരുന്നു മലയാളം മിഷന്‍ ക്ലാസുകളിലേക്ക് നയിച്ചത്. മലയാളം പഠനം തന്‍റെ കന്നഡ പഠനത്തിനും സഹായകമായി.

മലയാളം മിഷനിലെ ഓരോ അധ്യാപകരോടും കടപ്പെട്ടിരിക്കുന്നുവെന്നും വി.സി.ഇ.ടിയിലെ സിന്ധു ടീച്ചര്‍ കണിക്കൊന്ന മുതല്‍ നീലക്കുറിഞ്ഞി വരെ ഓരോ ഘട്ടത്തിലും കൂടെ നിന്നുവെന്നും ലിയോ പറയുന്നു. അടുത്തിടെ നടന്ന അധ്യാപക പരിശീലനത്തിലും പങ്കെടുത്ത ലിയോ അധ്യാപക വേഷത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. മലയാളം മിഷന്‍ മുന്നോട്ട് വെച്ച ആശയം ലിയോയെ പോലെയുള്ള മികച്ച വിദ്യാര്‍ഥി കളിലൂടെ സാര്‍ഥകമാകുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka chapter's top win in Neelakurinji Higher Diploma exam
Next Story