കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ കമ്മിറ്റി നിലവിൽവന്നു
text_fieldsഈസ ടി.ടി.കെ (പ്രസി), നാദിർ ഷാ (ജന. സെക്ര)
ബംഗളൂരു: കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത- സാമൂഹിക- സാംസ്കാരിക മേഖലയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന് പുതിയ കമ്മിറ്റി നിലവിൽവന്നു.
രക്ഷാധികാരികൾ: സി.കെ. നൗഷാദ് ബൊമ്മനഹള്ളി, ശംസുദ്ദീൻ സാറ്റലൈറ്റ്, നാസർ ബനശങ്കരി. പ്രസിഡന്റ്: ഈസ ടി.ടി.കെ നീലസാന്ദ്ര, വൈസ് പ്രസിഡന്റുമാർ: അയാസ് നീലസാന്ദ്ര, താഹിർ മിസ്ബാഹി, സിറാജ് കൊല്ലത്തി, പി.കെ. നസീർ, അഷ്കർ ബൊമ്മനഹള്ളി, ജന: സെക്രട്ടറി: നാദിർ ഷാ ജയനഗർ, വർക്കിങ് സെക്രട്ടറി: സമദ് മൗലവി മാണിയൂർ.
ഓർഗനൈസിങ് സെക്രട്ടറി: സി.എച്ച്. ഷാജൽ. ജോയന്റ് സെക്രട്ടറിമാർ: വി.കെ. മുസ്തഫ, കെ. ജുനൈദ്, കെ.കെ. സലീം, ബി.ടി.എം. സൈഫുദ്ദീൻ, മഖ്സൂദ് മടിവാള, ബാതിഷ് ടിപ്സാന്ദ്ര. ട്രഷറർ: ശംസുദ്ദീൻ അനുഗ്രഹ, എക്സിക്യൂട്ടിവ് അംഗങ്ങൾ: സൈഫുദ്ദീൻ കെ.ആർ പുരം, യാക്കൂബ് സിങ്ങസാന്ദ്ര, ഷമീം കുടക്, വി.എം. ഹമീദ്, റഷീദ് ജാലഹള്ളി, അലി മെസ്റ്റിക്, ഫാറൂഖ് മെസ്റ്റിക്, സലാം മാർക്കം റോഡ്. മീഡിയ ചെയർമാൻ: സാദിഖ് യഹ്യ സുള്ള്യ, കൺവീനർമാർ: ബിലാൽ മജെസ്റ്റിക്, റഷീദ് ഹെബ്ബാൾ എന്നിങ്ങനെ 31 അംഗ വർക്കിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുക വഴി കർണാടകയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ സമൂല ഉന്നമനത്തിന് വേണ്ടി വ്യവസ്ഥാപിത പദ്ധതികളുമായി മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു.
സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മൗലവി മാണിയൂർ അധ്യക്ഷത വഹിച്ചു. നൈപുണ്യ വികസന പരിശീലകൻ ഷംസാദ് സലീം പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.