സൈബര്‍ കുറ്റകൃത്യങ്ങൾക്കെതിരെ ഇനി 1930ൽ പരാതിപ്പെടാം
text_fieldsബംഗളൂരു: ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയാൻ കര്‍ണാടക പൊലീസ് 1930 എന്ന നമ്പര്‍ പുറത്തിറക്കി. ഡി.ജി.പി ആലോക് മോഹൻ ലോഞ്ചിങ് നിർവഹിച്ചു. വെബ് ബോട്ട് ടെക്നോളജിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെടുന്നവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇതുമൂലം സാധിക്കും.
പരാതികള്‍ സ്വയം രജിസ്റ്റര്‍ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാര്‍ക്കും എസ്.എം.എസ് മുഖേന പരാതികളുടെ പുരോഗതി മനസ്സിലാക്കുന്നതിനും അവസരം നല്കുന്നു. സാമ്പത്തികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പ്രതികരണങ്ങള്‍ കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഇന്ററാക്ടിവ് വോയ്സ് റെസ്പോണ്‍സ് മുഖേന ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.