കേരള സമാജം ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17ന്
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ കെ.ആർ പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച എ. നാരായണപുരയിലെ പ്രഗതി ആർട്സ് ആൻഡ് കൾചറൽ ക്ലബിൽ നടക്കും.
മൂന്ന് വിഭാഗങ്ങളിലായിരിക്കും മത്സരം. പുരുഷ ഡബ്ൾസ് പ്രായപരിധി പരിഗണിച്ച് രണ്ടു വിഭാഗങ്ങളിലായി നടക്കും. വനിത ഡബ്ൾസ് പ്രായപരിധി ഇല്ല. 5000, 2500 എന്നിങ്ങനെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും യൂത്ത് വിങ് ഭാരവാഹികളായ സിദ്ധാർഥ് 9686982837, ജിബിൻ 9739755941 എന്നിവരുമായി ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.