കേരള സമാജം മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsബംഗളൂരു: കേരള സമാജം ബാംഗളൂരു നോർത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സിൽവാപുര സേക്രഡ് ഹാർട്ട് പള്ളി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
പൊതുരോഗങ്ങൾ, ത്വഗ് രോഗങ്ങൾ, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് - തൊണ്ട രോഗങ്ങൾ, ദന്തരോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം തുടങ്ങിയവയിൽ വിദഗ്ധ ഡോക്ടർമാർ സേവനമുണ്ടായിരുന്നു.
അർബുദ രോഗ നിർണയം, രക്ത സമ്മർദ പരിശോധന, പ്രമേഹ നിർണയം തുടങ്ങിയവക്ക് പ്രത്യേക വിഭാഗം പ്രവർത്തിച്ചു. സമാജം വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ജോ. സെക്രട്ടറിമാരായ സി.പി. മുരളി, വിശ്വനാഥൻ പിള്ള വൈദ്യസഹായ നിധി കമ്മിറ്റി ചെയർമാൻ രവികുമാർ, കൺവീനർ എം.ജെ. ഏഡൻസ്, കെ.പി. അശോകൻ, അശോക് കുമാർ, രാജേഷ് കൃഷ്ണൻ, കെ. ശശി, കെ. വിശ്വംഭരൻ, എം. ഗോപകുമാർ, സുധാകരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

