പുലികളിയുമായി കേരള സമാജത്തിന്റെ ഗൃഹാങ്കണ പൂക്കള മത്സരം
text_fieldsബംഗളൂരു: കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലികളിയും ചെണ്ടമേളവും മാവേലിയുമായി തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. ഐ.ടി നഗരത്തിൽ തൃശൂരിലുള്ള കലാകാരൻമാർ ഒരുക്കിയ പുലികളിയും താളവും പുതിയ തലമുറ ആവേശത്തോടെ വരവേറ്റു.
സോൺ ചെയർമാൻ ഡി. ഷാജി, കൺവീനർ സുരേഷ് കുമാർ, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, സുഭാഷ്, സുജിത്, കെ.പി. അനിൽ കുമാർ, സുരേഷ്, പ്രശാന്ത്, സജിത് ആചാരി, വിന്നി എന്നിവർ നേതൃത്വം നൽകി. വൈറ്റ് ഫീൽഡ് സോണിലുള്ള മത്സരാർഥികളുടെ വീടുകൾ സന്ദർശിച്ച് പൂക്കളങ്ങൾ വിലയിരുത്തി. മത്സരത്തിൽ നെല്ലൂരഹള്ളി സിൽവർ റീപ്പിൾസ് ടീം ഒന്നാം സ്ഥാനം നേടി. യുനൈറ്റഡ് ബ്ലോസം ടീം രണ്ടാം സ്ഥാനവും ബാലാജി എറ്റേണൽ ബിൽസ് ടീം മൂന്നാം സ്ഥാനവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.