നാല് പതിറ്റാണ്ടിന്റെ സേവനത്തിന് ആദരം; ഷംസുദ്ദീൻ കൂടാളിക്ക് കെ.ആർ.പുരം ജമാഅത്ത് കമ്മിറ്റിയുടെ ആദരം
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടായി നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന ശംസുദ്ധീൻ കൂടാളിയെ കെ.ആർ.പുരം മഹല്ല് ജമാഅത്ത് ആദരിച്ചു. എസ്.വൈ.എസ് വൈസ് പ്രസിഡന്‍റ്, എം.എം.എ സെക്രട്ടറി, ചന്ദ്രിക ലേഖകൻ, എന്നീ നിലകളിൽ ദീർഘ കാലമായി തുടരുന്ന അദ്ദേഹം ഇന്നും പ്രവർത്തന മേഖലയിൽ സജീവമാണ്. കെ.ആർ പുരത്ത് നടന്ന മീലാദ് ആഘോഷ ചടങ്ങിൽ ജമാഅത്ത് പ്രസിഡന്‍റ് എം. ഹനീഫ്, സെക്രട്ടറി മുത്തലിബ് ഹാജി, ട്രഷറർ സയ്യിദ് മസ്താൻ എന്നിവരുടെ നേതൃത്വത്തിൽ ഷംസുദ്ദീൻ കൂടാളിക്ക് ഉപഹാരം നൽകി ആദരിച്ചു. ഫൈസൽ കെ.ആർ.പുരം, ജബ്ബാർ ഹാജി, മൂസ, ഉസ്താദ് അബ്ബാസ് നിസാമി തുടങ്ങിയ ജമാഅത്ത് ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പടം: മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടായി നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന ശംസുദ്ധീൻ കൂടാളിയെ കെ.ആർ.പുരം മഹല്ല് ജമാഅത്ത് ആദരിച്ചപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

