വനം ഉദ്യോഗസ്ഥൻ്റെ വസതിയിൽ ലോകായുക്ത റെയ്ഡ്; 500ന്റെ കെട്ടുകൾ കണ്ടെത്തി
text_fieldsഹേമന്ത് കുമാർ
മംഗളൂരു: വനം വകുപ്പ് ഉദ്യോസ്ഥന്റെ വസതിയിൽ നടത്തിയ ലോകായുക്ത റെയ്ഡിൽ 500 രൂപയുടെ നോട്ട് കെട്ടുകൾ കണ്ടെത്തി. സകലേശ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹേമന്ത് കുമാറിന്റെ ഹാസൻ ചിക്കഹൊന്നേനഹള്ളിയിലെ വീട്ടിലാണ് ലോകായുക്ത ഉദ്യോഗസ്ഥർ ബുധനാഴ്ച റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കുടുംബാംഗങ്ങൾ ആൺകുട്ടിയെ സ്കൂളിലേക്ക് അയച്ച് വീട്ടിൽ നിന്ന് പണം കടത്താൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഈ നീക്കം തടഞ്ഞു.
റെയ്ഡിനിടെ കുടുംബാംഗങ്ങൾ ആൺകുട്ടിയെ സ്കൂളിലേക്ക് അയച്ച് വീട്ടിൽ നിന്ന് പണം കടത്താൻ നടത്തിയ ശ്രമം നടത്തി. എന്നാൽ, കുട്ടിയുടെ പോക്കിൽ സംശയം തോന്നിയ പൊലീസ് ഈ നീക്കം തടഞ്ഞു. ലോകായുക്ത ഉദ്യോഗസ്ഥർ കുട്ടിയെ തടഞ്ഞ് നിർത്തി പരിശോധിച്ചു. തുടർന്ന് നടന്ന തിരച്ചിലിൽ സ്കൂൾ ബാഗിൽ നിന്നും കുട്ടിയുടെ ട്രൗസറിന്റെ പോക്കറ്റുകളിൽ നിന്നും 500 രൂപ നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തുകയായിരുന്നു.
നിലവിൽ തിരച്ചിൽ തുടരാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് കുടുംബാംഗങ്ങൾ റെയ്ഡിനോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.

