ലുലു ഫ്രീഡം സെയിൽ 14 മുതൽ
text_fieldsലുലു ഗ്രൂപ്പ്
ബംഗളൂരു: ലുലു ബംഗളൂരുവിലെ എല്ലാ ഔട്ട്ലറ്റുകളിലും ആഗസ്റ്റ് 14, 15, 16, 17, 18 തീയതികളിൽ ലുലു ഫ്രീഡം സെയിൽ നടക്കും. ഉപഭോക്താക്കൾക്ക് പ്രീമിയം ബ്രാൻഡുകളിൽ വൻതോതിലുള്ള കിഴിവുകളും കോംബോ ഓഫറുകളും ലഭ്യമാക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്, കനറ ബാങ്ക്, ആക്സിസ് ബാങ്ക്, ആമസോൺ പേ, ക്രെഡ്, എച്ച്.ഡി.എഫ്.സി, ഫോൺപേ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ തിരഞ്ഞെടുത്ത കാർഡുകളിൽ വ്യവസ്ഥകളോടെ 10 ശതമാനം വരെ കിഴിവ് ലഭിക്കും.
ഫാഷൻ, ഇലക്ട്രോണിക്സ്, ദൈനംദിന ആവശ്യങ്ങൾ, ഹോം അപ്ലയൻസസ് തുടങ്ങി എല്ലാ കാറ്റഗറിയിലും ഉൽപന്നങ്ങൾ വിൽപനയിൽ ഉൾപ്പെടുത്തി. രാജാജിനഗറിലെ ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ്, ലുലു ഫാഷൻ, വൈറ്റ്ഫീൽഡിലെ വി.ആർ മാളിൽ ലുലു ഡെയിലി, ലുലു കണക്റ്റ്, റിയോ ഫാഷൻ, ഇലക്ട്രോണിക് സിറ്റിയിലെ എംഫൈവ് ഇ-സിറ്റി മാളിലും ഫോറം സൗത്ത് ബംഗളൂരു, ജെ.പി നഗർ എന്നിവിടങ്ങളിലെ ലുലു ഡെയിലി എന്നിവിടങ്ങളിൽ സന്ദർശിക്കാം.
‘ലുലു ഫ്രീഡം സെയിൽ സ്വാതന്ത്ര്യത്തിനെ അനുസ്മരിക്കുന്നതായും ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ മികച്ച ഓഫറിൽ വാങ്ങാനുള്ള സ്വാതന്ത്ര്യം നൽകുന്നതായും ലുലു ഗ്രൂപ് കർണാടകയുടെ റീജനൽ ഡയറക്ടർ കെ.കെ. ഷരീഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.