Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ വേ​ഷ​ത്തി​ൽ ത​ട്ടി​പ്പ്: മ​ല​യാ​ളി അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ വേ​ഷ​ത്തി​ൽ ത​ട്ടി​പ്പ്: മ​ല​യാ​ളി അ​റ​സ്റ്റി​ൽ
cancel

മം​ഗ​ളൂ​രു: നാ​ഷ​ന​ൽ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​ൻ.​സി.​ഐ.​ബി) ഉ​ദ്യോ​ഗ​സ്ഥ​നാ​യി വേ​ഷം​മാ​റി 25 വ​ർ​ഷ​ത്തോ​ളം ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സി​ൽ മ​ല​യാ​ളി​യെ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സി​ന്റെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ലാ​ണ് സാം ​പീ​റ്റ​ർ എ​ന്ന ശ്യാം ​പീ​റ്റ​ർ(64) അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നി​ല​ധി​കം വ​ഞ്ച​ന കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ച​തു​മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് മം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി പ​റ​ഞ്ഞു ഫ. ​പീ​റ്റ​റി​നെ​യും എ​ട്ട് കൂ​ട്ടാ​ളി​ക​ളെ​യും 2019 ആ​ഗ​സ്റ്റ് 16ന് ​മം​ഗ​ളൂ​രു പ​മ്പു​വെ​ല്ലി​ലെ ലോ​ഡ്ജി​ൽ​നി​ന്ന് മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

2023 സെ​പ്റ്റം​ബ​റി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ണാ​താ​യ​തി​ന് ശേ​ഷം കോ​ട​തി​ക​ൾ നി​ര​വ​ധി വാ​റ​ണ്ടു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു,

കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി​യാ​യ പീ​റ്റ​ർ ഡാ​നി ത​ര​ക​ൻ, ആ​ന്റ​ണി, ശ്യാം ​പീ​റ്റ​ർ, രാ​ഹു​ൽ പീ​റ്റ​ർ, രാ​ജേ​ഷ് റോ​ബി​ൻ​സ​ൺ, റി​തു റി​ച്ചാ​ർ​ഡ്, റോ​യ് ജേ​ക്ക​ബ്, റോ​ബി​ൻ റി​ച്ചാ​ർ​ഡ്‌​സ​ൺ, റോ​ബി​ൻ​സ​ൺ, ആ​ന്റ​ണി ഫ്രാ​ൻ​സി​സ്, ഷാ​രോ​ൺ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി നി​ര​വ​ധി അ​പ​ര​നാ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മം​ഗ​ളൂ​രു സി​റ്റി ഈ​സ്റ്റ്, ഉ​ള്ളാ​ൾ, കൊ​ണാ​ജെ, ചി​ക്ക​ബ​ല്ലാ​പൂ​ർ, ബെം​ഗ​ളൂ​രു, ഉ​ഡു​പ്പി, കു​ശാ​ൽ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ 17ല​ധി​കം വ​ഞ്ച​നാ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബി​ഹാ​ർ, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഢ്, ജാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

ഉ​ള്ളാ​ൾ കേ​സി​ൽ പീ​റ്റ​റി​നെ​തി​രെ 17 ത​വ​ണ​യും മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 14 ത​വ​ണ​യും വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പീ​റ്റ​റി​നെ മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali arrested for fraud
Next Story