പഹൽഗാം തീവ്രവാദി ആക്രമണത്തിൽ മംഗളൂരു ബിഷപ് അപലപിച്ചു
text_fieldsഡോ. പീറ്റർ പോൾ സൽദാന
മംഗളൂരു: 'ഇന്ത്യയുടെ കിരീടമണിഞ്ഞ കശ്മീർ' എന്നറിയപ്പെടുന്ന കശ്മീർ സന്ദർശിക്കുന്ന നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഹീനമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണെന്ന് മംഗളൂരു രൂപത ബിഷപ് ഡോ. പീറ്റർ പോൾ സൽദാന പറഞ്ഞു. സംഭവത്തിൽ ബിഷപ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ആളുകൾക്കു നേരെ വിവേചനരഹിതമായി വെടിയുതിർക്കുന്നത് മനുഷ്യരാശിയുടെ മേലുള്ള കളങ്കമാണ്.
അവധിക്കാലത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ അവധിക്കാലം ആഘോഷിക്കാൻ കശ്മീരിലെ പഹൽഗാമിലേക്ക് പോയിരുന്നു. അവിടെ തീവ്രവാദികൾ പ്രധാനമായും പുരുഷന്മാരെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയത്. തലയിൽ വെടിവെച്ചു, 26 പേർ കൊല്ലപ്പെട്ടു. ഇത്തരമൊരു പാപകരമായ പ്രവൃത്തി ഒരു സിവിൽ സമൂഹത്തിനും അംഗീകരിക്കാനാവില്ല.
മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ദുഃഖിതരായ കുടുംബങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ -അദ്ദേഹം പറഞ്ഞു. സർക്കാറിനോട് കർശന നടപടി സ്വീകരിക്കണമെന്നും ഇതിന് ഉത്തരവാദികളായ ആരും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബിഷപ് തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.