പാൽ വില വർധന; മന്ത്രിസഭ ചർച്ചചെയ്യും: മുഖ്യമന്ത്രി
text_fieldsജില്ല പാൽ യൂനിയനുകളുടെ പ്രസിഡന്റുമാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതി സന്ദര്‍ശിച്ചപ്പോള്‍
ബംഗളൂരു: പാൽ വില വർധന മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജില്ല പാൽ യൂനിയനുകളുടെ പ്രസിഡന്റുമാർ മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിച്ച് ലിറ്ററിന് 12 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും രണ്ട് രൂപ പാൽ ഉൽപാദക സഹകരണ സംഘങ്ങൾക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാലിത്തീറ്റ, ഇന്ധനം, മറ്റ് ചെലവുകളിലെ ഗണ്യമായ വർധന ചൂണ്ടിക്കാട്ടിയാണ് യൂനിയന്‍ അംഗങ്ങള്‍ വില വർധന ആവശ്യപ്പെട്ടത്. തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിഗണിക്കും.
നിലവിലുള്ള വില പാൽ യൂനിയനുകളെ നഷ്ടത്തിലാക്കുന്നു. കർഷകരെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബമൂൾ പ്രസിഡന്റ് ഡി.കെ. സുരേഷ്, ബെല്ലാരി മിൽക്ക് ഫെഡറേഷൻ പ്രസിഡന്റ് രാഘവേന്ദ്ര ഹിറ്റ്നാൾ, കോലാർ മിൽക്ക് ഫെഡറേഷൻ പ്രസിഡന്റ് കെ. വൈ. നഞ്ചേഗൗഡ എന്നിവരുൾപ്പെടെ എല്ലാ ഫെഡറേഷൻ പ്രസിഡന്റുമാരും, കെ.എം.എഫ് മാനേജിങ് ഡയറക്ടർ ഡോ. എസ്. ടി. സുരേഷ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.വി. വെങ്കിടേഷ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

