മംഗളൂരു ഹൈകോടതി ബെഞ്ച്; ഉന്നത യോഗം വിളിക്കും :മന്ത്രി ഖാദർ
text_fieldsഹൈകോടതി ബെഞ്ച് ഒരുക്കം യോഗത്തിൽ മന്ത്രി യു.ടി.ഖാദർ സംസാരിക്കുന്നു.
മംഗളൂരു: മംഗളൂരുവിൽ ഹൈകോടതി ബെഞ്ച് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ദസറക്ക് തൊട്ടുപിന്നാലെ ആറ് ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തി ഉന്നതതല കൂടിയാലോചനാ യോഗം വിളിക്കുമെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ പ്രഖ്യാപിച്ചു. മംഗളൂരുവിലെ ദി ഓഷ്യൻ പേളിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക നിയമസഭാംഗങ്ങളും പൗര, നിയമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ശിവമൊഗ്ഗ, ചിക്കമഗളൂരു, ഉഡുപ്പി, കുടക്, ഉത്തര കന്നട തുടങ്ങിയ അയൽ ജില്ലകളിൽ നിന്നുള്ള വ്യവഹാരികൾക്ക് ഹൈകോടതിയെ സമീപിക്കാൻ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഖാദർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

