സ്കൂൾ പാഠ്യപദ്ധതിയിൽ ധാർമിക മൂല്യങ്ങള്‍ പഠനവിഷയം
text_fieldsബംഗളൂരു: ഈ അധ്യയന വർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ധാർമിക മൂല്യങ്ങള്‍ പഠന വിഷയമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് അധ്യാപക ദിനാഘോഷ വേളയിൽ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. മൂന്നാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം പാഠപുസ്തകം തയാറാക്കിയതായും ഇതുസംബന്ധിച്ച നിര്‍ദേശം അടുത്ത മന്ത്രിസഭ യോഗത്തിൽ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറോടെ സ്കൂളുകളില്‍ ധാർമിക വിഷയ പഠനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാഠ്യവിഷയങ്ങള്ക്കൊപ്പംതന്നെ വിദ്യാർഥികൾക്ക് ധാർമിക മൂല്യങ്ങൾകൂടി പകർന്നുനൽകുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിനും ധാർമിക മൂല്യങ്ങള്‍ ജീവിതത്തില്‍ മുറുകെ പിടിക്കാനും ഇത് പര്യാപ്തമാക്കും. കുടുംബം, കൂടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം, നന്മയും തിന്മയും, സാമൂഹിക ഉന്നമനം എന്നിവ ഉൾക്കൊള്ളുന്നതാണ് സിലബസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.