മൈസൂരുവില്‍ പി.സി.ബി പാര്‍ക്ക് വേഗത്തിലാക്കണം -ഐ.ഇ.എസ്.എ
text_fieldsബംഗളൂരു: കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച മൈസൂരുവിലെ പ്രിന്റഡ് സർക്യുട്ട് ബോർഡ് (പി.സി.ബി) പാർക്ക് പദ്ധതി വേഗത്തിലാക്കണമെന്ന് ഇന്ത്യ ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്ടർ അസോസിയേഷൻ (ഐ.ഇ.എസ്.എ) സർക്കാറിനോട് ആവശ്യപ്പെട്ടു. നവംബറിൽ ബംഗളൂരു ബി.ഐ.ഇ.സിയിൽ നടക്കുന്ന ടെക് സമ്മിറ്റിന് മുന്നോടിയായി കഴിഞ്ഞദിവസം മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് അശോക് ചന്ദക് മാന്യ ആവശ്യമുന്നയിച്ചത്.
ഐ.ഇ.എസ്.എയുടെ സ്റ്റാർട്ട് അപ് മിത്ര പദ്ധതി പിന്തുണക്കുക, പ്രത്യേക ആർ ആൻഡ് ഡി ഫണ്ടുകള്‍ അനുവദിക്കുക, ഇലക്ട്രോണിക്സ് കോംപോണന്റ് പദ്ധതികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർണാടകയുടെ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ഇ.എസ്.ഡി.എം) മേഖല വികസിപ്പിക്കുന്നതിൽ ഐ.ഇ.എസ്.എ അംഗങ്ങൾ വലിയ സംഭാവന നൽകുന്നുണ്ട്.
കര്‍ണാടകയുടെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍ പദ്ധതികളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ഐ.ഇ.എസ്.എ ഒരുങ്ങുന്നത്.‘ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള പ്രധാന കേന്ദ്രമാക്കി ബംഗളൂരുവിനെ മാറ്റാനുള്ള സർക്കാർ പദ്ധതി, നഗരത്തിന്റെ ഐ.ടി, നവീകരണം, ഗവേഷണ-വികസന മേഖലകളിലെ ശക്തികളുമായി പൊരുത്തപ്പെടുന്നതാണെന്ന് കെ.ഡി.ഇ.എം സി.ഇ.ഒ സഞ്ജീവ് കുമാര്‍ ഗുപ്ത പറഞ്ഞു.
18,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 50 യൂനികോണ്‍ കമ്പനികളും ഉള്ള ബംഗളൂരു, ഇന്ത്യയുടെ സംരംഭക ഭാവി രൂപപ്പെടുത്തുകയാണെന്നും 2029ഓടെ 500 പുതിയ ഗ്ലോബല്‍ കാപബിലിറ്റി സെന്ററുകള്‍ (ജി.സി.സി) കൂട്ടിച്ചേർക്കാനുള്ള മുഖ്യമന്ത്രിയുടെ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ വരാനിരിക്കുന്ന ഐ.ടി നയം, നിരവധി സെന്റർ ഓഫ് എക്സലൻസ് നിര്‍മിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍, ഗ്ലോബല്‍ ഇന്നവേഷന്‍ ഹബുകള്‍ തുടങ്ങിയ 20 ബില്യണ്‍ മൂല്യമുള്ള ക്വാണ്ടം സമ്പദ്വ്യവസ്ഥ 2035ഓടെ കൈവരിക്കാനും സംസ്ഥാനത്തെ ആ ലക്ഷ്യത്തിലേക്ക് നയിക്കാനും നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.