Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേ​ഡ ബ്രോ ​കാ​മ്പ​യ്‌​നു​ക​ൾ ശ​ക്ത​മാ​ക്കി പൊ​ലീ​സ്

text_fields
bookmark_border
ബേ​ഡ ബ്രോ ​കാ​മ്പ​യ്‌​നു​ക​ൾ ശ​ക്ത​മാ​ക്കി പൊ​ലീ​സ്
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: വി​ദ്യാ​ര്‍ഥി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​ഭോ​ഗ​വും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 'ബേ​ഡ ബ്രോ', '​റെ​യ്ശ് ' കാ​മ്പെ​യ്‌​നു​ക​ൾ പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ ഈ​സ്റ്റ് ഡി​വി​ഷ​ൻ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി ഔ​ട്ട്ലെ​റ്റു​ക​ൾ, മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ, ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ, സെ​റോ​ക്സ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 575 ക​ട​ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും പൊ​ലീ​സ് സം​ഘ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.

സി​ഗ​ര​റ്റ് ആ​ൻ​ഡ് അ​ദ​ർ ടു​ബാ​ക്കോ പ്രൊ​ഡ​ക്ട്സ് ആ​ക്ട് (സി.​ഒ.​ടി.​പി.​എ) പ്ര​കാ​രം 232 പെ​റ്റി കേ​സു​ക​ളും 282 കേ​സു​ക​ളും പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നാ​ല് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ 305 പേ​രെ ചോ​ദ്യം ചെ​യ്യു​ക​യും സം​ശ​യാ​സ്പ​ദ​മാ​യ 27 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ, മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗം, സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​മ്പ​സു​ക​ളി​ലെ മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി പൊ​ലീ​സ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളു​മാ​യും മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി. വി​ദ്യാ​ര്‍ഥി​ക​ളെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചു​റ്റും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police strengthen Beda Bro campaigns
Next Story