Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാ​വ​ൺ​ഗ​രെ​യി​ൽ വ​ൻ സു​ര​ക്ഷ​യോ​ടെ പി.​എ​സ്‌.​സി പ​രീ​ക്ഷ ന​ട​ത്തി

text_fields
bookmark_border
ദാ​വ​ൺ​ഗ​രെ​യി​ൽ വ​ൻ സു​ര​ക്ഷ​യോ​ടെ പി.​എ​സ്‌.​സി പ​രീ​ക്ഷ ന​ട​ത്തി
cancel
camera_alt

 പി.​എ​സ്‌.​സി പ​രീ​ക്ഷ ന​ട​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കി​യ സു​ര​ക്ഷ

ബം​ഗ​ളൂ​രു: അ​ഴി​മ​തി​യെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ക​യും പി.​എ​സ്‌.​സി സം​വി​ധാ​നം അ​ന്വേ​ഷ​ണം നേ​രി​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 319 ഗ​സ​റ്റ​ഡ് പ്ര​ബേ​ഷ​ന​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ദാ​വ​ൺ​ഗ​രെ ജി​ല്ല​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12 വ​രെ​യും ഉ​ച്ച ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ആ​കെ 7842 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹാ​ജ​രാ​യി.

എ​ല്ലാ പ​രീ​ക്ഷാ ഹാ​ളു​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. പി.​എ​സ്‌.​സി ആ​സ്ഥാ​നം, ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ്, സ്മാ​ർ​ട്ട് സി​റ്റി ക​മാ​ൻ​ഡ് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​രീ​ക്ഷ ത​ത്സ​മ​യം നി​രീ​ക്ഷി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​മ​റു​ക​ൾ സ്ഥാ​പി​ച്ച് ത​ട​ഞ്ഞു.

ഓ​രോ പ​രീ​ക്ഷാ ഹാ​ളി​ലും ര​ണ്ട് ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രെ വി​ന്യ​സി​ച്ചു. ഇ​വ​രെ മാ​ത്ര​മേ സെ​ന്റ​റു​ക​ൾ​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചു​ള്ളൂ. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും പു​സ്ത​ക​ങ്ങ​ളും സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 13 കേ​ന്ദ്ര​ങ്ങ​ളി​ലും ഇ.​എ​ൻ.​ടി ഡോ​ക്ട​ർ​മാ​ർ ശ്ര​വ​ണ​സ​ഹാ​യി​ക​ൾ പ​രി​ശോ​ധി​ക്കാ​നും വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​രി​ച​രി​ക്കാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജീ​ക​രി​ച്ചു. ഓ​രോ ഉ​ദ്യോ​ഗാ​ർ​ഥി​ക്കും ഒ​പ്റ്റി​ക്ക​ൽ മാ​ർ​ക്ക് റെ​ക്ക​ഗ്നി​ഷ​ൻ ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ മൂ​ന്ന് പ​ക​ർ​പ്പു​ക​ൾ ന​ൽ​കി. ഒ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് സൂ​ക്ഷി​ക്കാം, മ​റ്റൊ​ന്ന് സ്കാ​നി​ങ്ങി​നാ​യി പി.​എ​സ്‌.​സി​ക്ക് അ​യ​ക്കും.

മൂ​ന്നാ​മ​ത്തെ പ​ക​ർ​പ്പ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ സൂ​ക്ഷി​ക്കും. പ​രീ​ക്ഷ​ക്ക് ശേ​ഷം ചോ​ദ്യ​പേ​പ്പ​റു​ക​ളും ഒ.​എം.​ആ​ർ ഷീ​റ്റു​ക​ളും സീ​ൽ ചെ​യ്ത് ജി​ല്ല ട്ര​ഷ​റി​യി​ലേ​ക്ക് അ​യ​ക്കും. അ​വി​ടെ 24 മ​ണി​ക്കൂ​റും പൊ​ലീ​സ് സു​ര​ക്ഷ​യും സി.​സി.​ടി.​വി കാ​മ​റ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള ഫോ​ട്ടോ​കോ​പ്പി ക​ട​ക​ളും 200 മു​ത​ൽ 300 മീ​റ്റ​ർ വ​രെ പ​രി​ധി​യി​ലു​ള്ള മ​റ്റ് ക​ട​ക​ളും പ​രീ​ക്ഷാ സ​മ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ട​ച്ചി​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PSC exam conducted in Davangere with tight security
Next Story