കവർച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsഅരുൺ, കൗശിക്
മംഗളൂരു: വീടുകളിൽ നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഉഡുപ്പി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 23.56 ലക്ഷം രൂപയുടെ സ്വർണ്ണ, വെള്ളി ആഭരണങ്ങൾ, വിദേശ കറൻസി, പണം, വാഹനങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഉഡുപ്പി പേരാമ്പള്ളി സ്വദേശി എസ്‌വി അരുൺ (43), ഉഡുപ്പിയിലെ ഗരഡിമജലു സ്വദേശി എൻ. കൗശിക് (19) എന്നിവരാണ് അറസ്റ്റിലായത്.
പുത്തൂർ ഗ്രാമത്തിൽ വാസുകി നഗറിലെ ഭഗവതി ലേഔട്ടിൽ താമസിക്കുന്ന യാസീന്റെ ഭാര്യ സനം (39) ഈ മാസം 12 ന് പരാതി നൽകിയതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ദുബൈയിൽ താമസിച്ചിരുന്ന അവർ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഭർത്താവ് വിദേശത്തേക്ക് പോയ ശേഷം ആഗസ്റ്റ് എട്ടിന് ബന്ധുവീട്ടിലേക്ക് പോയി. ആഗസ്റ്റ് 11 ന് രാവിലെ 11.30 ഓടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ടെറസിന്റെ വാതിൽ ബലമായി തുറന്നതായി കണ്ടെത്തി. വീട് പരിശോധിച്ചപ്പോൾ 10,000 ദിർഹത്തിന്റെ വിദേശ കറൻസിയും ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 14,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തു.
രണ്ടു ലക്ഷം രൂപയുടെ വിദേശ കറൻസികളും നോട്ടുകളും 2,86,730 രൂപ വിലമതിക്കുന്ന 1.360 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 22,500 രൂപ വിലമതിക്കുന്ന 1.45 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങൾ, നാല് ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടോറിക്ഷ, 33,000 രൂപ, 13,000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, 45,000 രൂപ വിലമതിക്കുന്ന മോഷ്ടിച്ച പൾസർ മോട്ടോർസൈക്കിൾ, 30,000 രൂപ വിലമതിക്കുന്ന വിദേശ റിസ്റ്റ് വാച്ച്, 13.26 ലക്ഷം വിലമതിക്കുന്ന 88.400 ഗ്രാം സ്വർണം എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികൾ അഞ്ച് കവർച്ച, മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൂട്ടിയിട്ട വീടുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

