Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറീ​ൽ​സ്...

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വ​തി 14ാം നി​ല​യി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ചു

text_fields
bookmark_border
റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വ​തി 14ാം നി​ല​യി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ചു
cancel
camera_alt

ന​ന്ദി​നി

ബം​ഗ​ളൂ​രു: റീ​ല്‍സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ലി​ഫ്റ്റ് ഡ​ക്റ്റി​ല്‍ വീ​ണ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര​ക്ക് സ​മീ​പം റാ​യ​സ​ന്ദ്ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി​നി ന​ന്ദി​നി​യാ​ണ് (21) മ​രി​ച്ച​ത്. പ​ണി തീ​രാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പ​തി​നാ​ലാം നി​ല​യി​ല്‍ നി​ന്നാ​ണ് യു​വ​തി വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സൗ​ത്ത് ബം​ഗ​ളൂ​രു​വി​ല്‍ പേ​യി​ങ് ഗെ​സ്റ്റാ​യി താ​മ​സി​ച്ച്‌ വ​രു​ക​യാ​യി​രു​ന്നു യു​വ​തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ല്‍ സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടി​വാ​യി ജോ​ലി ചെ​യ്തി​രു​ന്ന ന​ന്ദി​നി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം രാ​ത്രി എ​ട്ട് മ​ണി​യോ​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ർ​ത്തി​യ അ​പ്പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ന് അ​ടു​ത്തെ​ത്തു​ന്നു. ചി​ല ത​ർ​ക്ക​ങ്ങ​ള്‍ കാ​ര​ണം പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ നി​ർ​ത്തി​വെ​ച്ച സ​മു​ച്ച​യ​മാ​ണി​ത്.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ നാ​ല് പേ​രും പ​തി​നാ​ലാം നി​ല​യി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നു. അ​വി​ടെ നി​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്‍ലോ​ഡ് ചെ​യ്യാ​ൻ റീ​ല്‍സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ലി​ഫ്റ്റ് ഡ​ക്റ്റി​ന​ടു​ത്തു​നി​ന്ന് ന​ന്ദി​നി കാ​ല്‍ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​നെ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യാ​ണ് പൊ​ലീ​സി​നെ വി​ളി​ച്ച്‌ സ​ഹാ​യം തേ​ടി​യ​ത്.

പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘം ആ​ദ്യം സ്ഥ​ല​ത്തെ​ത്തി. പി​ന്നാ​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​രം കൈ​മാ​റി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വി​ടെ നി​ന്നു​ള്ള പൊ​ലീ​സ് സം​ഘ​വും എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newswomen falls to deathTragic deathreels shooting
News Summary - Woman falls from 14th floor while filming Reels
Next Story