Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel
camera_alt

ശ്രീ​കാ​ന്ത് 

മംഗളൂരു :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ ധർമ്മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്ര പ്രദേശ് സ്വദേശി കെ. ശ്രീകാന്താണ് (21) അറസ്റ്റിലായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 വയസ്സുകാരിയെ ശ്രീകാന്ത് ബലാൽക്കാരമായി പീഡിപ്പിക്കുകയും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടി ആരെയും അറിയിച്ചിരുന്നില്ല. ആഗസ്റ്റ് 22 ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തയുടനെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു . ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ സ്വന്തം സ്ഥലമായ ഹിന്ദുപൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരു ദൊഡ്ഡബെല്ലാപൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി ധർമ്മസ്ഥലയിലെ പെൺകുട്ടിയുമായി പരിചയപ്പെടുകയും ബന്ധം സ്ഥാപിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയെ മംഗളൂരുവിലെ പോക്സോ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseyoutharrestedPOCSO
News Summary - Youth Arrested in POCSO Case
Next Story