Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാമുകിയെ ഉപദ്രവിച്ചു:...

കാമുകിയെ ഉപദ്രവിച്ചു: ബോളിവുഡ്​ നടൻ അർമാൻ കോഹ്​ലിക്കെതിരെ കേസ്​

text_fields
bookmark_border
arman-kohli-with-neeru-randhawa
cancel

മുംബൈ: കാമുകിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബോളിവുഡ്​ നടൻ അർമാൻ കോഹ്​ലിക്കെതിരെ കേസ്​. മും​ൈബ സാൻറാക്രൂസിലെ​ പൊലീസ് ആണ്​ അർമാൻ കോഹ്​ലിയുടെ കാമുകിയും ജീവിത പങ്കാളിയുമായ നീരു രന്ദാവയുടെ പരാതിയിൽ കേസെടുത്തത്​. ഞായറാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം.

കോഹ്​ലിയും നീരുവും സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കമുണ്ടാവുകയും ദേഷ്യത്താൽ കോഹ്​ലി നീരുവിനെ പിടിച്ചു തള്ളി​െയന്നുമാണ്​​ പരാതി. ത​​െൻറ മുടിയിൽ ക​ുത്തിപ്പിടിച്ച്​ തല ചുവരിൽ ഇടിച്ചതായും നീരു പരാതിയിൽ പറയുന്നു. തലക്കു പരിക്കേറ്റ നീരു കോകിലബെൻ ദിരുഭായ്​ അംബാനി ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും 2015 മുതൽ ഒരുമിച്ചാണ്​ കഴിയുന്നത്​. 

പിതാവും മുതിർന്ന സംവിധായകനുമായ രാജ്​കുമാർ കോഹ്​ലിയുടെ വിരോധി എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെയാണ്​ അർമാൻ കോഹ്​ലി ചലച്ചിത്ര ലോകത്ത്​ കാലുറപ്പിക്കുന്നത്​. 2013 ഡിസംബറിൽ ബിഗ്​ ബോസ്​ സീസൺ 7 എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്ന അർമാൻ കോഹ്​ലി തന്നെ ശാരീരികമായി ഉപദ്രവിച്ചതായി കാണിച്ച് ബ്രിട്ടീഷ് മോഡലും നടിയുമായ സോഫിയ ഹയാത്​ നൽകിയ പരാതിയിൽ കോഹ്​ലി അറസ്​റ്റിലായിരുന്നു. ഇൗ പരിപാടിക്കിടെ തനിഷ മുഖർജിയുമായി ബന്ധം തുടങ്ങിയെങ്കിലും സ്വഭാവത്തിലേയും വ്യക്തിത്വത്തിലെയും വ്യത്യാസങ്ങൾ കാരണം ഇരുവരും പിരിയുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsBollywood Newsarman kohlineeru randhawaphysical assault
News Summary - Actor Armaan Kohli Booked For Physically Assaulting Live-In Partner-india news
Next Story