മഹാമാരിയുമായി ആനന്ദ് ഗാന്ധി
text_fieldsമുംബൈ: സംവിധായകൻ ആനന്ദ് ഗാന്ധിയുടെ അടുത്ത സിനിമ ‘എമർജൻസ്’; പ്രമേയം കോവിഡ്. അഞ് ചുവർഷമായി മഹാമാരിയെക്കുറിച്ചുള്ള തിരക്കഥ രചനയിലായിരുന്ന താൻ, കോവിഡിനെ തുടർ ന്നാണ് ഇൗ സിനിമയിെലത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദിെൻറ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ നിരവധി അന്താരാഷ്ട്ര- ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2013ൽ ഇറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ എന്ന സിനിമക്കുശേഷമാണ് മഹാമാരിയെക്കുറിച്ചുള്ള പ്രമേയത്തിലേക്ക് തിരിഞ്ഞതെന്ന് 38കാരനായ ആനന്ദ് പറഞ്ഞു.
ഒരു ദശകത്തിനിടെ ഇന്ത്യന്‍ സിനിമയിലുണ്ടായ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് ‘ഷിപ്പ് ഓഫ് തെസ്യൂസ്’. ഒരു യവനതത്വചിന്തയാണ് പ്രമേയത്തിെൻറ കാതൽ. ഒരു കപ്പലിെൻറ വിവിധഭാഗങ്ങള്‍ അഴിച്ചുമാറ്റുകയും അവ ഉപയോഗിച്ച് മറ്റൊരു കപ്പല്‍ പണിയുകയും ചെയ്താല്‍ രണ്ടാമത്തെ കപ്പല്‍ ആദ്യത്തെ കപ്പലാകുമോ എന്ന പ്രശ്നമാണ് ചർച്ച ചെയ്യുന്നത്.
മനുഷ്യശരീരം യൂകാരിയോട്ടിക് കോശങ്ങൾ കൊണ്ടും ബാക്ടീരിയ കൊണ്ടുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്, അതിനാൽ നിങ്ങളുടെ ഏതു അനുഭവവും വികാരവും തെരഞ്ഞെടുപ്പുകളും നിങ്ങളുടെ ശരീരത്തിലുള്ള ബാക്ടീരിയയാൽ സ്വാധീനിക്കപ്പെടുമെന്ന വിചാരമാണ് പുതിയ സിനിമയുടെ പ്രമേയത്തിലേക്ക് എത്തിച്ചതെന്ന് സംവിധായകൻ പറയുന്നു. മഹാമാരിയെ മനുഷ്യപ്രകൃതം പഠിക്കാനുള്ള ഉപകരണമായി എടുക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.