അതിജീവിച്ചവളെന്ന് പ്രിയങ്ക; തന്നെ ചെറുതാക്കണ്ടെന്ന് തനുശ്രീ; വിവാദമായി ഫറാ ഖാെൻറ പോസ്റ്റും
text_fieldsന്യൂഡൽഹി: സിനിമ സെറ്റിൽ വെച്ച് പ്രശ്സത നടൻ നാനാ പടേക്കൽ പീഡിപ്പിച്ചുവെന്നാരോപിച്ച ബോളിവുഡ് നടി തനുശ് രീ ദത്തെയ പിന്തുണച്ച് നടി പ്രിയങ്ക ചോപ്ര. തനുശ്രീയെ അനുകൂലിച്ച് നടനും സംവിധായകനുമായ ഫർഹാൻ അക്തറിട്ട ട്വീറ്റ്, റീട്വീറ്റ് ചെയ്താണ് പ്രിയങ്ക പ്രതികരിച്ചത്. ലോകത്തിനു വേണ്ടത് അതിജീവിക്കുന്നവരില്‍ വിശ്വസിക്കുന്നവരെയാണെന്നായിരുന്നു താരം പറഞ്ഞത്.
Agreed..the world needs to #BelieveSurviviors https://t.co/ia82UsCkkq
— PRIYANKA (@priyankachopra) September 28, 2018
എന്നാൽ പ്രിയങ്കയുടെ ട്വീറ്റിനോട് വ്യത്യസ്തമായായിരുന്നു തനുശ്രീ പ്രതികരിച്ചത്. താൻ ഒരു അതിജീവിച്ചയാളായി ചെറുതാകാനില്ല. എനിക്കൊരു പേരുണ്ട്. പറയാനൊരു കഥയും അതിലൊരു സത്യവുമുണ്ട്. അതിൽ നിന്ന് മുക്തമാവാൻ ശ്രമിക്കുകയാണെന്നും വരാനുള്ള തലമുറക്ക് കൂടി വേണ്ടിയാണ് തെൻറ പ്രതികരണമെന്നും തനുശ്രീ വ്യക്തമാക്കി.

അതേസമയം പ്രശസ്ത സംവിധായിക ഫറാ ഖാെൻറ ഇൻസ്റ്റഗ്രാം പോസ്റ്റ് വൻ വിവാദത്തിനും വഴിതെളിച്ചു. ഫറാ ഖാൻ സംവിധാനം ചെയ്യുന്ന ഹൗസ്ഫുൾ എന്ന ചിത്രത്തിെൻറ ഏറ്റവും പുതിയ ഭാഗത്തിൽ നാനാ പടേക്കറും പ്രധാന വേഷത്തിലുണ്ട്. നാനക്കും മറ്റ് നടിമാർക്കുമൊപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനാണ് ഫറ പഴി കേൾക്കുന്നത്.
ഫറാ ഖാെൻറ പോസ്റ്റ് കണ്ട് നടുങ്ങി എന്നായിരുന്നു തനുശ്രീയുടെ പ്രതികരണം. ഒരു സ്ത്രീ ആയിട്ട് കൂടി ആരുടെ ഭാഗത്താണ് അവർ നിൽക്കുന്നതെന്ന് പകൽവെളിച്ചം പോലെ എല്ലാവർക്കും മനസ്സിലായി. ഫറായുടെ ആരാധകരും സംവിധായികക്കെതിരെ രംഗത്തുവന്നിരുന്നു. തനുശ്രീയെ ഉപദ്രവിച്ച നടനോടൊപ്പം സെൽഫിയിട്ട് ആഘോഷിക്കാൻ നാണമില്ലേ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
തനുശ്രീക്ക് സംഭവിച്ചതിന് സാക്ഷിയാണെന്ന് കാട്ടി ജാനിസ് സെക്വയ്റ എന്ന മാധ്യമ പ്രവർത്തക രംഗത്തുവന്നിരുന്നു. മുൻ ആജ് തക് റിപ്പോർട്ടറായ അവർ സീരീസായി ഇട്ട ട്വീറ്റുകളാണ് തനുശ്രീയുടെ സംഭവത്തിൽ വഴിത്തിരിവായത്. തനുശ്രീക്ക് സംഭവിച്ചതെല്ലാം സത്യമാണെന്നും നാനാപടേക്കർ കുറ്റക്കാരനാണെന്നും അവർ പറഞ്ഞിരുന്നു.
I believe #TanushreeDatta and @janiceseq85 recollection of the account. Janice is my friend, and she is anything but an exaggerator or a liar. And it’s upto us to stand together. https://t.co/sF3mS5o1P8
— Sonam K Ahuja (@sonamakapoor) September 28, 2018
എന്നാൽ ജാനിസ് ജാനിസ്റ്റ് തെൻറ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും പക്ഷെ എല്ലാം പെരുപ്പിച്ചു പറയുന്ന പ്രകൃതക്കാരിയാണെന്നായിരുന്നു മുൻനിര ബോളിവുഡ് നടിയായ സോനം കപൂറിെൻറ പ്രതികരണം. ഞാന്‍ തനുശ്രീയെ വിശ്വസിക്കുന്നു തെൻറ സുഹൃത്തുക്കള്‍ പലരും പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ തുറന്നു പറച്ചിലുകളെ പിന്തുണക്കുകയാണ് വേണ്ടത് അല്ലാതെ അവരെ കുറ്റപ്പെടുത്തുകയല്ലെന്നും സോനം പ്രതികരിച്ചു.
അതേ സമയം പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിണീതി ചോപ്രയും തുനശ്രീക്ക് പിന്തുണയുമായി എത്തി. അതിജീവിച്ചവര്‍ അതിജീവിച്ചവര്‍ തന്നെയാണ്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നുമായിരുന്നു പരിണീതിയുടെ ട്വീറ്റ്.
നടിയെ പിന്തുണച്ച് മുൻ ബോളിവുഡ് താരവും നിര്‍മ്മാതാവുമായ ട്വിങ്കിള്‍ ഖന്നയും രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. പീഡനമോ ഭയപ്പെടുത്തലുകളോ ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സ്ഥലം മൗലികാവകാശമാണെന്ന് ട്വിങ്കിൾ പറഞ്ഞു.
Please read this thread before judging or shaming #TanushreeDutta a working environment without harassment and intimidation is a fundamental right and by speaking up this brave woman helps pave the way towards that very goal for all of us! https://t.co/f8Nj9YWRvE
— Twinkle Khanna (@mrsfunnybones) September 28, 2018
സംവിധായകന്‍ അനുരാഗ് കശ്യപും തനുശ്രീക്ക് പിന്തുണയുമായെത്തി. ഈ വിഷയത്തില്‍ ഒരു സാക്ഷിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മുതിർന്ന നടന്മാരായ അമിതാബ് ബച്ചൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.