‘പ്രേമം’ സിനിമ അന്വേഷണം ചെന്നൈയിലേക്ക്
text_fieldsതിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിക്കുന്നു. സിനിമയുടെ മിക്സിങ് നടന്ന സ്റ്റുഡിയോ ചെന്നൈയിലാണ്. ഇവിടെനിന്ന് തെളിവുശേഖരിച്ചാല് മാത്രമെ അന്വേഷണത്തില്‍ വ്യക്തത വരുത്താനാകൂവെന്ന നിഗമനത്തിലാണ് പൊലീസ്.
ചിത്രത്തിന്‍െറ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പലയിടങ്ങളിലായി നടത്തിയതിനാല്‍ എവിടെ നിന്നാണ് ഫൂട്ടേജ് ചോര്‍ന്നതെന്ന വ്യക്തമായ നിഗമനത്തിലത്തൊനാകുന്നില്ല. സെന്‍സര്‍ ചെയ്ത കോപ്പിയാണ് ഇന്റര്‍നെറ്റിലുള്ളത്. ഇത് ബോധപൂര്‍വം സൃഷ്ടിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. വ്യാജ കോപ്പിയുടെ പ്രചാരണത്തിന് പിന്നില്‍ സിനിമാ രംഗത്തെ വമ്പന്മാരുടെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
സിനിമാരംഗത്തെ പ്രമുഖരാണ് സംഭവത്തിന് പിന്നിലെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് അവ്യക്തതയുണ്ടെന്ന നിലപാടായി. അന്വേഷണം സ്റ്റുഡിയോകളില്‍ മാത്രമായി ഒതുക്കാന്‍ ഉന്നതങ്ങളില്‍ സമ്മര്‍ദം തുടരുന്നതായും സൂചനയുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴി നല്കാന് സംവിധായകന് അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും ആന്റിപൈറസി സെല്‍ നോട്ടീസ് നല്കി.
നിര്‍മാതാവിന്‍െറ മാനേജരില്‍നിന്ന് തെളിവെടുക്കും. തിങ്കളാഴ്ച ഇവര്‍ മൊഴിനല്കാനത്തെുമെന്നാണ് വിവരം. അതേസമയം അന്വേഷണം ഫലപ്രദമായില്ളെങ്കില് തിയറ്ററുകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും സാങ്കേതിക കാര്യങ്ങളായതിനാലാണ് കാലതാമസം നേരിടുന്നതെന്നും പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.