സംവിധാനം പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ ഷാനവാസ് ബാവക്കുട്ടി
text_fieldsപെരിന്തല്‍മണ്ണ: ജനസേവനത്തിന് തല്‍ക്കാലം അവധി പറഞ്ഞിരിക്കുകയാണ് പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ ഷാനവാസ് ബാവക്കുട്ടി. പൊന്നാനിയുടെ ചരിത്രവും വര്‍ത്തമാനവും സംസ്കാരവും ഇഴചേര്‍ന്നൊരു സിനിമ പിടിക്കാന്‍. പേരിനുപോലുമുണ്ട് പൊന്നാനി തനിമ.-‘കിസ്മത്’. ചിത്രീകരണം പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.
നിര്‍മാണം ‘അന്നയും റസൂലും’ എന്ന ചിത്രത്തിന്‍െറ സംവിധായകന്‍ രാജീവ് രവിയും മറ്റൊരു കൗണ്‍സിലര്‍ ഷൈലജ മണികണ്ഠനുമാണ്. ബ്ളാക്ക്ബോര്‍ഡ്, ഈറന്‍, കണ്ണീര്‍ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ ഷാനവാസ് സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂരില്‍ നടന്ന ‘വിബ്ജിയോര്‍’ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ‘കണ്ണീര്‍’ ആയിരുന്നു മികച്ച സിനിമ.
പ്രണയത്തില്‍ ചാലിച്ച് പൊന്നാനിയുടെ കഥപറയുകയാണ് ലക്ഷ്യമെന്ന് ഷാനവാസ് പറയുന്നു. മിമിക്രി കലാകാരന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാനല്‍ അവതാരക ശ്രുതി മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്, സുനില്‍ സുഖദ, എം.ജി. ശശി, പി. ബാലചന്ദ്രന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ബ്രിഡ്ജ്’ എന്ന സിനിമക്ക് കാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. മാപ്പിളപ്പാട്ട് കുലപതി മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തും. റഫീഖ് അഹമ്മദാണ് ഗാനരചന. സുനില്‍ പരമേശ്വര്‍-ഷമേജ് ശ്രീധര്‍ എന്നിവരാണ് സംഗീതം. സി.പി.എം പൊന്നാനി ലോക്കല്‍ കമ്മിറ്റിയംഗമാണ് ഷാനവാസ്. കഴിഞ്ഞ രണ്ടുതവണ പള്ളപ്രം വാര്‍ഡിനെ പ്രതിനിധീകരിച്ചാണ് നഗരസഭാ കൗണ്‍സിലിലത്തെിയത്. സിനിമാ ജീവിതത്തിന് പാര്‍ട്ടിയും സഹപ്രവര്‍ത്തകരും ഭാര്യ സാബിറയും മൂന്ന് മക്കളടങ്ങുന്ന കുടുംബവും പിന്തുണയുമായി കൂടെയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.