‘പത്തേമാരി’ അവഹേളിച്ചെന്ന്; ലാഞ്ചി വേലായുധന്‍െറ മക്കള്‍ നിയമനടപടിക്ക്
text_fieldsതൃശൂര്‍: മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യെന്ന ചിത്രത്തിലൂടെ പിതാവിനെ അവഹേളിച്ചെന്നാരോപിച്ച് ചേറ്റുവ സ്വദേശി സി.എസ്. വേലായുധന്‍െറ മക്കള്‍ നിയമനടപടിക്ക്.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ചേറ്റുവയിലെ ലാഞ്ചി വേലായുധന്‍ സി.എസ്. വേലായുധനാണെന്നും ഇദ്ദേഹത്തോട് നീതി പുലര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായില്ളെന്നും മക്കളായ സി.വി. ഭൈമിനിയും സി.വി. ധനേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വേലായുധനെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയില്ളെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
ഇത് വെറും സിനിമയായി കാണാനാവില്ല. സി.എസ്. വേലായുധനാണ് ചേറ്റുവയിലെ ലാഞ്ചി വേലായുധനായി അറിയപ്പെടുന്നത്. സിനിമയിലും അതേ പേരാണ് ഉപയോഗിച്ചത്. ലാഞ്ചി വേലായുധന്‍െറ സാഹസിക ജീവിതത്തിന്‍െറ കാതല്‍ കണ്ടത്തെുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ലാഞ്ചി വേലായുധന്‍ ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല. സിനിമയുടെ ആദ്യ പകുതിയില്‍ ആരെയും കൂസാത്ത നട്ടെല്ലുള്ള കഥാപാത്രമായ വേലായുധനെ രണ്ടാംപകുതിയില്‍ പ്രതിസന്ധികളോട് ഏറ്റുമുട്ടി തോറ്റ മനുഷ്യനായി കാണേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല.
ജീവിച്ചിരുന്ന ഒരാളുടെ കഥ പറയുമ്പോള്‍ പാലിക്കേണ്ട ധാര്‍മികത തിരക്കഥാകൃത്തും സംവിധായകനും പാലിച്ചില്ല. സ്വപ്രയത്നം കൊണ്ട് ജ്വലിച്ചുയര്‍ന്ന കരുത്തനായ മനുഷ്യനെയാണ് മനോനില തെറ്റി അലയുന്ന കഥാപാത്രമാക്കി സിനിമയിലൂടെ അപമാനിച്ചത്. ചെറുപ്പത്തിലേ നാടുവിട്ട അദ്ദേഹം സ്വപ്രയത്നം കൊണ്ട് കൈവരിച്ച നേട്ടങ്ങളെ അപ്പാടെ സിനിമ തമസ്കരിച്ചു. 2005ല്‍ 73ാം വയസ്സില്‍ വേലായുധന്‍ മരിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ‘
വേറിട്ട കാഴ്ചകള്‍’ എന്ന പുസ്തകത്തിലൂടെ മാത്രം വേലായുധനെ മനസ്സിലാക്കി സിനിമയെടുക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. വേലായുധന്‍െറ സഹോദരിമാരായ സി.എസ്. ഭാനുമതി, സി.എസ്. ദ്രൗപതി, സഹോദരീപുത്രന്‍ വി.വി. വിമലന്‍ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.