ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി ട്രൈലര്‍ റിലീസ് ബഹിരാകാശാത്ത്
text_fieldsവ്യത്യസ്തമായ ട്രൈലര്‍ റിലീസിങ്ങിന് തയാറായിരിക്കുകയാണ് ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി. ട്രൈലര്‍ ബഹിരാകാശത്ത് റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്പേസ് ബലൂണിന്്റെ സഹായത്തോടെയാണ് പരീക്ഷണം. ഗോ പോ കാമറ ഘടിപ്പിച്ച ബലൂണില്‍ ബഹിരാകാശത്തേക്ക് അയച്ചാണ് റീലീസ്. കുസാറ്റിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പരീക്ഷണം.
അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ഭരത്, സണ്ണിവെയ്ന്, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷത്തിലെ ത്തുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്.
Posted by Lord Livingstone 7000 Kandi on Monday, September 28, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.