തിരിച്ചറിവാണ് അയാളുടെ ക്ഷമാപണം, റമീസിന് പിന്തുണയുമായി അനീഷ് ജി.മേനോൻ
text_fieldsകോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം പറയുന്ന 'വാരിയംകുന്നൻ' സിനിമയുടെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന് പിന്തുണയുമായി യുവനടൻ അനീഷ് ജി. മേനോൻ. വർഷങ്ങൾക്കുമുമ്പുള്ള റമീസ് മുഹമ്മദിെൻറ ഫേസ്ബുക്ക് ഇടപെടലുകൾ പുതിയ വിവാദത്തിന് തിരികൊളുത്തിയതോടെ തിരക്കഥാകൃത്ത് സ്ഥാനത്തുനിന്ന് തത്ക്കാലം മാറിനിൽക്കുന്നതായി റമീസ് അറിയിച്ചതായി സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി റമീസും എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്തുണയുമായി അനീഷ് എത്തിയിരിക്കുന്നത്. 100 ശതമാനം സത്യസന്ധമായ ഇടപെടലുകളും നല്ല പെരുമാറ്റവും ഉള്ള പച്ചയായ മനുഷ്യനായാണ് റമീസ് ഇടപെട്ടിട്ടുള്ളതെന്നും അനീഷ് ജി. മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
അനീഷ് ജി.മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിെൻറ പൂർണരൂപം:
വിവാദം കെട്ടടങ്ങാത്ത അവസ്ഥയിൽ ഈ വിഷയത്തെ സംബന്ധിച്ച് എനിക്ക് തോന്നിയ ഒരു പോസ്റ്റ് കൂടെ (last) ഇട്ടോട്ടെ..
റമീസ് എന്ന വ്യക്തിയെ മനസ്സിലാക്കി തുടങ്ങിയത് മുതലുള്ള എന്റെ അനുഭവം പറയാം..
നൂറ് ശതമാനം സത്യസന്ധമായ ഇടപെടലുകളും
നല്ല പെരുമാറ്റവും ഉള്ള
പച്ചയായ മനുഷ്യനായാണ് അയാള് ഈ നിമിഷം വരെ ഇടപെട്ടിട്ടുള്ളത്.
പിന്നെ ഓരോരുത്തർക്കും
പല രീതിയിൽ ഓർക്കാൻ ഇഷ്ടപ്പെടാതെ
മറവ് ചെയ്യപ്പെട്ട ഒരു ഭൂതകാലം ഉണ്ടാവും.
അത് കുഴി തോണ്ടി നോക്കിയിട്ട് അത്തറിന്റെ സുഗന്ധം പ്രതീക്ഷിച്ച് ഇരിക്കുന്നവരാണ്
ഈ ഒച്ചപ്പാട് ഉണ്ടാക്കുന്ന
ചെങ്ങായിമാർ.
മറ്റുള്ളവരുടെ പഴയ കാലം
പിച്ചി പറിച്ച് നോക്കുന്നവർ
ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
എന്നെ കാലങ്ങളായി അറിയാവുന്ന പരിചയക്കാർ ഇപ്പോഴും ചുറ്റിനും ഉള്ളത്
കൊണ്ട് ഇങ്ങിനെയൊരു
പോസ്റ്റ് ഇടാൻ എനിക്ക്
വളരെ എളുപ്പമാണ്.
ഒരു കാലത്ത്
വളാഞ്ചേരി അങ്ങാടിയിലും
സമീപ പ്രദേശങ്ങളിലും അത്യാവശ്യം തല്ലും പിടിയും ഒച്ചപ്പാടും തുന്നിച്ചേർത്തൊരു
"വളാഞ്ചേരി ഡയറീസ്"
ഇമ്മക്കും ഉണ്ടായിരുന്നു.
പല യുവാക്കളും
അങ്ങനൊരു കാലത്തിലൂടെ "ജീവിച്ച്" സഞ്ചരിച്ചവരായിരിക്കും. എന്നുവെച്ച് ഇന്നും
നമ്മൾ അങ്ങനെയാണോ..?
മാറേണ്ട ചിന്തകളും
ആശയങ്ങളും അഭിപ്രായങ്ങളും ആണെങ്കിൽ..
ഒരു സമയം കഴിഞ്ഞാൽ
ഉറപ്പായും മാറിയിരിക്കും, മാറികയിരിക്കണം.
അതിനെ പക്വത,വകതിരിവ് എന്നൊക്കെ വിളിക്കാവുന്നതെ ഉള്ളൂ.
റമീസിന്റെ തിരിച്ചറിവാണ് അയാളുടെ ക്ഷമാപണവും
ഇൗ തിരുത്തും എന്നിരിക്കെ എന്തിനാണ് അയാളുടെ
നല്ല ചിന്തകൾക്ക്
നമ്മൾ വിലങ്ങ് തീർക്കുന്നത്.
അയാള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തിരകഥയാണ്;
"വാരിയംകുന്നൻ"
തിരകഥയുണ്ടാക്കി- യെടുക്കുന്നവന്റെ പ്രയാസം
ഒരു മിനികഥയെങ്കിലും എഴുതിയവർക്ക് മനസ്സിലാവുമെന്ന് തോന്നുന്നു.
അദ്ദേഹത്തിന്റെ ആദ്യകാല നിലപാടുകളെ ശക്തമായി എതിർത്ത് കൊണ്ട് തന്നെ, അതെല്ലാം അയാളുടെ ഭൂതകാലത്തെ കാഴ്ച്ചക്കുറവാണ് എന്ന തിരിച്ചറിവോടെ...
ദയവ് ചെയ്ത് അയാളെ സ്വതന്ത്രനാക്കുക
തെരണ്ടി വാല് കഷ്ണം:-
പൊന്നാര ചെങ്ങായ്‌മാരെ,
ഇങ്ങള് വർത്തമാന കാലത്ത് ജീവിക്കിൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.