ഛായാഗ്രാഹകൻ ബി. കണ്ണൻ നിര്യാതനായി
text_fieldsചെന്നൈ: തെന്നിന്ത്യൻ സിനിമ ഛായാഗ്രാഹകൻ ബി. കണ്ണൻ (69) നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ചെന്നൈ ആൽവാർപേട്ടിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. സംവിധായകൻ എ. ഭീംസിങ്ങിെൻറ മകനും എഡിറ്റർ ബി. ലെനിെൻറ സഹോദരനുമാണ്.
ഒേട്ടറെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ച കണ്ണൻ വർഷങ്ങളായി ചെന്നൈ ബോഫ്ട്ട ഇന്ത്യ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സിനിമാറ്റോഗ്രാഫി വകുപ്പ് തലവനായി പ്രവർത്തിച്ചുവരുകയായിരുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ 40ഒാളം സിനിമകളിൽ ഛായാഗ്രാഹകനായിരുന്നു. ‘ഭാരതിരാജാവിൻ കൺകൾ’ എന്ന പേരിലറിയപ്പെട്ടിരുന്നു.
ഇനിയവൾ ഉറങ്ങെട്ട, നിറംമാറുന്ന നിമിഷങ്ങൾ, യാത്രാമൊഴി, വസുധ തുടങ്ങി മലയാള ചിത്രങ്ങളിൽ പ്രവർത്തിച്ചു. അലൈകൾ ഒായ്വതില്ലൈ, കൺകളാൽ കൈത് സെയ് എന്നീ സിനിമകൾക്ക് തമിഴ്നാട് സർക്കാറിെൻറ പുരസ്കാരം ലഭിച്ചു. 2001ൽ കടൽപൂക്കൾ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരം നേടി. ഭാര്യ: കാഞ്ചന. മക്കൾ: മധുമതി, ജനനി. സംസ്കാരം ഞായറാഴ്ച ചെന്നൈയിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.