Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകട്ടപ്പനയിലെ ഹൃതിക്​...

കട്ടപ്പനയിലെ ഹൃതിക്​ റോഷൻ തമിഴിലേക്ക്​; കൂടെ ധർമജനും

text_fields
bookmark_border
kattappana-DHARMU
cancel

 തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. നാദിർഷാ സംവിധാനം ​ചെയ്​ത സൂപ്പർ ഹിറ്റ്​ ചിത്രം കട്ടപ്പനയിലെ ഹൃതിക്​ റോഷ​​െൻറ തമിഴ്​ റീമേക്കായ ‘അജിത്​ ഫ്രം അറുപ്പു കോ​ൈട്ട’യിലാണ്​​ ധർമജൻ ആദ്യമായി തമിഴ്​ പറയുന്നത്​. മലയാളത്തിൽ അവതരിപ്പിച്ച നായക​​െൻറ സുഹൃത്ത്​ വേഷം തന്നെയായിരിക്കും ധർമജൻ തമിഴിൽ ചെയ്യുക. ചിത്രത്തിലെ രസികനായ ദാസപ്പൻ എന്ന ധർമജ​​െൻറ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

തമിഴ്​ റീമേക്കും സംവിധാനം ചെയ്യുക നാദിർഷാ തന്നെയായിരിക്കും. വിഷ്​ണു ഉണ്ണികൃഷ്​ണ​​െൻറ കിച്ചു എന്ന നായകവേഷം പുതുമുഖമാവും അവതരിപ്പിക്കുക. അതേ സമയം മലയാളത്തിൽ സിദ്ധിഖ്​ ചെയ്​ത വേഷത്തിൽ തമിഴിലെ മുതിർന്ന ഹാസ്യ നടനായ വിവേകെത്തും. ജനുവരി പകുതിയോടെ ചിത്രത്തി​​െൻറ ഷൂട്ടിംങ് ആരംഭിക്കും. ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായിരിക്കും ചി്ത്രീകരണം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsDharmajanKattappanayile HritwikroshanNadirshah
News Summary - Dharmajan To Act In Tamil- Movie News
Next Story